Sunday, April 20, 2025
No menu items!

subscribe-youtube-channel

HomeNewsനമ്മൾ കഴിക്കുന്ന...

നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണം: അനു ജോർജ്

തിരുവല്ല: നമ്മൾ കഴിക്കുന്ന ഭക്ഷണം വൃത്തിയോടെയും വെടിപ്പോടെയും കഴിക്കാൻ സാധിക്കണമെന്ന് നഗരസഭ  ചെയർപേഴ്സൺ  അനു ജോർജ് പറഞ്ഞു.  കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും ചികിത്സ സഹായ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അവർ. നഗരസഭയുമായി ഏറെ ബന്ധമുള്ള സ്ഥാപനമാണ് ഹോട്ടൽ. നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യം വെച്ചു നോക്കുമ്പോൾ നല്ല ഭക്ഷണം കൊടുക്കാൻ സ്ഥാപത്തിന്  സാധിക്കണം.

നഗരസഭയുടെ ഭാഗത്ത്‌ നിന്നുള്ള എല്ലാ സഹകരണങ്ങൾക്കും കെ എച്ച് ആർ എ യ്ക്ക് ഉറപ്പ് നൽകി. വഴിയോരകച്ചവടകാർക്ക് പ്രത്യേക സോൺ തിരിച്ചിട്ടുണ്ട് വൈകാതെ അത്  നടപ്പിലാക്കും. സാധാരണക്കാരായ ജനങ്ങൾക്ക് ആവശ്യമായ ചികിത്സ സഹായങ്ങൾ  നൽകുക ഏറെ അനുഗ്രഹപ്രദമായ ഒരു കാര്യമാണെന്നും ചെയർപഴ്സൺ കൂട്ടിച്ചേർത്തു.  യൂണിറ്റ് പ്രസിഡണ്ട് ജോമോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. രോഗികൾക്കായുള്ള സഹായവിതരണം തിരുവല്ല ഡിവൈഎസ്പി  അഷാദ് എസ്  വിതരണം ചെയ്തു.

കുടുംബ സംഗമ ഉദ്ഘാടനം കെ എച്ച് ആർ എ  സംസ്ഥാന വൈസ് പ്രസിഡണ്ട് കെ എം രാജ നിർവഹിച്ചു. ജില്ലാ ഹൈജീൻ കമ്മിറ്റി ചെയർമാൻ  റോയ് മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. ഹോട്ടലുടമകളുടെയും ജീവനക്കാരുടെയും കുട്ടികൾക്കായുള്ള സ്കോളർഷിപ്പ് വിതരണം യൂണിറ്റ് വൈസ് പ്രസിഡന്റ് മാത്യൂസ് പി ജേക്കബ്, ഉപഹാര വിതരണം ജില്ലാ വർക്കിങ്ങ് പ്രസിഡന്റ് സുനു ഫിലിപ്പ് എന്നിവർ നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് എം കെ ഉല്ലാസ്, ട്രഷർ സക്കീർ ശാന്തി, സംസ്ഥാന സമിതി അംഗം എ വി ജാഫർ, വൈസ് പ്രസിഡന്റ് പി എ മത്തായി, ജോയിൻ സെക്രട്ടറി ഗീതാ ബോസ്, പത്തനംതിട്ട യൂണിറ്റ് പ്രിസിഡന്റ് നവാസ് തനിമ, കോഴഞ്ചേരി യൂണിറ്റ് സെക്രട്ടറി സണ്ണി, ജോർജ് എൻ ഹാൻസ്, വൈസ് പ്രസിഡന്റ് ജനാർദനൻ, ബിക്കി തോട്ടത്തിൽ, അടൂർ യൂണിറ്റ് വർക്കിങ്ങ് പ്രസിഡന്റ് വിൽസൺ എബ്രഹാം, മുൻ സംസ്ഥാന സമിതി അംഗം കാർത്തികേശു, ബിജി ബിനു, യൂണിറ്റ് ട്രഷറർ ഗണേഷ് തുടങ്ങിയർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് ദർശനത്തിനായി  ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍  ബോര്‍ഡ് സമ്മതിച്ചതായി ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദർശനത്തിനായി ഭക്തർ ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനകൾ. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ പാലം പണിതത് വാസ്തുപരമായും ആചാരപരമായും...

ചേർത്തലയിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

ആലപ്പുഴ : ചേർത്തല പൂച്ചാക്കലിൽ വീട്ടമ്മയെ അയൽവാസിയായ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുളിന്താഴ നികര്‍ത്തില്‍ ശരവണന്റെ ഭാര്യ വനജ (50) ആണ് മരിച്ചത്. അയൽവാസി വിജീഷാണ് (42) വീട്ടിൽ കയറി...
- Advertisment -

Most Popular

- Advertisement -