Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുഖ്യമന്ത്രിയുടെ ഗൺമാൻ...

മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ആലപ്പുഴ : മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ഉത്തരവിട്ടത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ,സുരക്ഷാജീവനക്കാരന്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഇവർക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു .ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസും കെ.എസ്.യു. ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ.ഡി. തോമസും കോടതിയിൽ തടസ്സഹര്‍ജി നൽകിയിരുന്നു. ഹർജി പരിഗണിച്ചാണ് കോടതി വിധി പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

10 മിനിറ്റ് ഡെലിവറി പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോടു നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി : 10 മിനിറ്റ് ഡെലിവറി കാട്ടിയുള്ള പരസ്യം പിൻവലിക്കാൻ ഓൺലൈൻ പ്ലാറ്റ് ഫോമുകളോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ .സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി രാജ്യത്തെ പ്രമുഖ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകളോടാണ് സർക്കാർ നിർദേശം...

കുന്നന്താനത്ത് റബർ ഫാക്ടറിയിൽ  തീപിടുത്തം

മല്ലപ്പള്ളി : കുന്നന്താനത്ത് റബർ ഫാക്ടറിയിൽ വൻ തീപിടുത്തം. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.  കുന്നന്താനം  ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ...
- Advertisment -

Most Popular

- Advertisement -