Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramഡെപ്യൂട്ടി തഹസില്‍ദാരെ...

ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം : മൂന്നുപേര്‍ അറസ്റ്റിലായി

മലപ്പുറം : തിരൂർ ഡപ്യൂട്ടി തഹസിൽദാർ പി.ബി.ചാലിബിനെ കാണാതായ സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റിലായി. ഡപ്യൂട്ടി തഹസിൽദാരെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതിലാണ് അറസ്റ്റ്. രണ്ടത്താണി സ്വദേശികളായ ഷഫീക്ക്, ഫൈസൽ, വെട്ടിച്ചിറ സ്വദേശി അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. വ്യാജ പോക്‌സോ കേസില്‍ പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ പണം തട്ടിയത്.

ബുധനാഴ്ച മുതലാണ് പി.ബി.ചാലിബിനെ കാണാതായത് .പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചാലിബ് തിരികെ വീട്ടിലെത്തി.പിന്നാലെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികയുടെ സ്വർണം തിരിമറി നടത്തിയ സഹോദരിക്കും മകൾക്കുമെതിരെ കേസ്

പത്തനംതിട്ട : വയോധികയുടെ സ്വർണം തിരികെ കൊടുക്കാത്ത സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ കേസെടുത്ത് പത്തനംതിട്ട പോലീസ്. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴമുട്ടം നാഷണൽ യുപി സ്കൂളിന് സമീപം എടത്തറ പുത്തൻവീട്ടിൽ റോസമ്മ ദേവസി...

ആലപ്പുഴയിൽ യുവാവ് കൊല്ലപ്പെട്ടു : ഭാര്യാ പിതാവും സഹോദരനും കസ്റ്റഡിയിൽ

ആലപ്പുഴ : ആലപ്പുഴ അരൂക്കുറ്റിയിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തിൽ ഭാര്യാ പിതാവും സഹോദരനും അറസ്റ്റിൽ .അരൂക്കുറ്റി പഞ്ചായത്ത് വടുതലജെട്ടി ചക്കാല നികർത്തിൽ വാടകക്ക് താമസിക്കുന്ന റിയാസ് (36) ആണ്...
- Advertisment -

Most Popular

- Advertisement -