Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsഐ എ...

ഐ എ എസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന ഐ എ എസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്ന് മന്ത്രി കെ രാജൻ. ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകും മന്ത്രി രാജൻ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച: സിറ്റിങ് എംഎൽഎമാരടക്കമുള്ള ആദ്യ ഘട്ട പട്ടികയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും മാർച്ച് 1-ന് ദില്ലിയിലേക്ക് തിരിക്കും. സിറ്റിങ് എംഎൽഎമാരടക്കമുള്ള ആദ്യ ഘട്ട പട്ടികയിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. ആദ്യ പട്ടികയ്ക്ക് അന്തിമ രൂപം...

ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം: 18,34 ,79455 രൂപയുടെ വർധന

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -