Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeSportsപത്തനംതിട്ട ജില്ല...

പത്തനംതിട്ട ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നവംബർ 24 ന്

പത്തനംതിട്ട: പത്തനംതിട്ട ജില്ല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് നവംബർ 24ന് രാവിലെ 9 മുതൽ കലഞ്ഞൂർ കെ.വി.എം.എസ് ഹാളിൽ നടക്കും.സംസ്ഥാന ആം റെസിലിങ്ങ് അസോസിയേഷന്റെ നിർദ്ദേശപ്രകാരം സജ്ജീകരിച്ചിരിക്കുന്ന ടേബിളിലാണ് മത്സരങ്ങൾ നടക്കുക.

സബ്ജൂനിയർ, ജൂനിയർ, യൂത്ത് ,സീനിയർ, മാസ്റ്റേഴ്സ്, ഫിസിക്കലി ചലഞ്ചഡ് എന്നീ കാറ്റഗറികളിൽ  ഇടത് വലത് കൈ വിഭാഗങ്ങളിൽ പുരുഷ വനിത മത്സരങ്ങളാണ് നടക്കുന്നത്.

ഇരുന്നൂറോളം താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും. കോന്നി എം എൽ എ  കെ, യു ജനീഷ് കുമാർ മത്സരം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ  പ്രസിഡൻറ് പി എസ് അരുൺകുമാർ അധ്യക്ഷതവഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ജില്ലാ ആംറെ സിലിങ്ങ് അസോസിയേഷനും,ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്നാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ 9 മണി മുതൽ 11 മണിവരെ മത്സരാർത്ഥികളുടെ ശരീരഭാര നിർണയവും രജിസ്ട്രേഷനും നടക്കും .

ജില്ലാ മത്സരങ്ങളിൽ  വിജയിക്കുന്ന ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ മത്സരാർത്ഥികൾ ഡിസംബറിൽ കോഴിക്കോട്ട്  നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ  പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതാണ്. പി എസ് അരുൺ പ്രസിഡൻ്റ് , ശ്രീകുമാർ കൊങ്ങരേട്ട് സെക്രട്ടറി , ജയേഷ് കുമാർ എ ട്രഷറാർ എന്നിവർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി : ഒരാളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു

തിരുവല്ല : വിൽപനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പുളിക്കീഴ് പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. നെടുമ്പ്രം കല്ലുങ്കൽ കാഞ്ഞിരത്തുമ്മൂട്ടിൽ ജോൺസൺ കോശി (43) യാണ്‌ പിടിയിലായത്. പുളിക്കീഴ് എസ് ഐ കെ...

കള്ളക്കടൽ പ്രതിഭാസം:ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം :കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (09) രാത്രി 11.30 വരെ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കൻഡിൽ 15cm...
- Advertisment -

Most Popular

- Advertisement -