Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകരുനാഗപ്പള്ളിയിൽ നിന്ന്...

കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

അമ്പലപ്പുഴ : കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ വിജയലക്ഷ്മി(48)യുടെ മൃതദേഹം കണ്ടെത്തി. പ്രതിയായ അമ്പലപ്പുഴ കരൂർ പുതുവൽ സ്വദേശി ജയചന്ദ്രന്റെ (50) വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും.നവംബർ 6 നാണ് വിജയലക്ഷ്മിയെ കാണാതായത്.വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്ത് കെഎസ്ആർടിസി ബസിൽനിന്നും പോലീസ് കണ്ടെത്തിയിരുന്നു.ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തത് .

നവംബർ 6 ന് വൈകിട്ട് പ്രതി വിജയലക്ഷ്മിയെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ശക്തിയിൽ തള്ളിയപ്പോൾ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നുമാണ് ജയചന്ദ്രന്റെ മൊഴി.തുടർന്ന് രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ തൊട്ടടുത്ത പറമ്പിൽ കുഴിച്ചിടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം റോഡ് പുനർ നിർമ്മാണം : ആക്ഷൻ കൗൺസിൽ രൂപികരിച്ചു

ആറന്മുള : നീർവിളാകം വഴിയുള്ള പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് വകുപ്പ് റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നിർമ്മാണം വേഗത്തിൽ നടത്തണമെന്നാവശ്യ പ്പെട്ടു നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ചു. ഇപ്പോൾ കാൽനട...

130-മത് മാരാമണ്‍ കണ്‍വന്‍ഷന്റെ ലോഗോ പ്രകാശനം

കോഴഞ്ചേരി : ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാ മണല്‍പുറത്ത് പ്രത്യേകം തയ്യാറാക്കുന്ന പന്തലില്‍ നടക്കും. മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ...
- Advertisment -

Most Popular

- Advertisement -