Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ തിരുവല്ലാ...

വൈ.എം.സി.എ തിരുവല്ലാ സബ് – റീജൺ റൂബി ജൂബിലി ആഘോഷ ഉദ്ഘാടനം നവംബർ 21 ന്

തിരുവല്ല : വൈ.എം.സി.എ സബ് – റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം  നവംബർ 21ന്  4.30 ന്  സ്തോത്ര ശുശ്രൂഷയോടെ  ആരംഭിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് III കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും. ആൻ്റോ ആന്റണി എം.പി ജൂബിലി പദ്ധതികൾ ഉദ്ഘാടനം  ചെയ്യും. അഡ്വ. മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും.

വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു, മുൻ സബ് – റീജൺ ചെയർന്മാരായ അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. ജോസഫ് നെല്ലാനിക്കൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. കുര്യൻ ജോൺ എന്നിവർ പ്രസംഗിക്കും.

സമൂഹത്തിൽ വിവിധ മേഖലകളിൽ ശ്രേഷ്ഠ സേവനങ്ങൾ നിർവഹിച്ചിട്ടുള്ളവരെയും വൈ.എം.സി.എ സീനിയർ നേതാക്കന്മാരെയും  ആദരിക്കും. ഡോ. ബി.ജി ഗോകുലൻ, ജോസി പോൾ മാരേട്ട് എന്നിവർക്ക് ജൂബിലി അവാർഡുകൾ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരഞ്ഞെടുപ്പ് പ്രസംഗം : പാർട്ടി അധ്യക്ഷന്മാർക്ക് നോട്ടീസ്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് നിർദേശം.അതോടൊപ്പം രാഹുൽ ഗാന്ധിയുടെ പ്രസംഗങ്ങൾക്കെതിരെയുള്ള ബിജെപിയുടെ പരാതിയിൽ...

കനത്ത മഴ : നാലു ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി

തിരുവനന്തപുരം : തൃശൂർ അകമലയിൽ ട്രാക്കിലേക്കു വെള്ളം കയറിയതിനെ തുടർന്നു നാല് ട്രെയിനുകള്‍ പൂര്‍ണ്ണമായും നിരവധി ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഗുരുവായൂർ–തൃശൂർ , തൃശൂർ–ഗുരുവായൂർ , ഷൊർണൂർ–തൃശൂർ, തൃശൂർ–ഷൊർണൂർ പാസഞ്ചറുകളാണ് പൂര്‍ണ്ണമായും റദ്ദാക്കിയത്....
- Advertisment -

Most Popular

- Advertisement -