Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsKochiചേവായൂർ സഹകരണ...

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; സ്റ്റേ ആവശ്യം തള്ളി ഹൈക്കോടതി

കൊച്ചി : ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം ഹൈക്കോടതി തള്ളി. പുതിയ ഭരണസമിതി നയപരമായ തീരുമാനം എടുക്കുന്നത് വിലക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പുതിയ ഭരണസമിതി നയപരമായ തീരുമാനങ്ങളെടുക്കുന്നത് ഇടക്കാല ഉത്തരവിലൂടെ സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ഹര്‍ജിയില്‍ സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കാത്തത് എന്തെന്ന ചോദ്യം കോടതി ഉന്നയിച്ചു.തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.ഈ മാസം 16 നായിരുന്നു ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മത വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി

കോട്ടയം : മത വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി. നേതാവ് പി.സി.ജോര്‍ജ് കോടതിയിൽ കീഴടങ്ങി.ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി പൊലീസ് വീട്ടിലെത്തിയിരുന്നു. എന്നാൽ പാലാ ഈരാറ്റുപേട്ട കോടതിയിൽ പി.സി.ജോർജ്...

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി : നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

കൊച്ചി : ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ നടൻ ശ്രീനാഥ് ഭാസിക്കെതിരെ പോലീസ് കേസ്. ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് ഇടിച്ചിട്ടത്....
- Advertisment -

Most Popular

- Advertisement -