Friday, August 21, 2026
No menu items!

subscribe-youtube-channel

HomeCareerകെ.സുരേന്ദ്രൻ നവീൻ...

കെ.സുരേന്ദ്രൻ നവീൻ ബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ചു

പത്തനംതിട്ട : കണ്ണൂർ എഡി എം ആയിരുന്ന നവീൻ ബാബുവിന്റെ കൊലപാതകത്തിൽ എല്ലാ തെളിവുകളും നശിപ്പിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പം ആണെന്ന് തെളിയിക്കാനുള്ള നാടകമാണ് സിപിഎം നടത്തിയത്. സിപിഎം ആ കുടുംബത്തിനോട് കാണിച്ചത് പൊറുക്കാനാവാത്ത ചതിയാണ്.

പത്തനംതിട്ടയിലെ സിപിഎം നേതൃത്വം കുടുംബത്തിനൊപ്പം ആണെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചത് ഇരട്ടത്താപ്പാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂർ ഘടകവും തുടക്കം മുതൽ അവസാനം വരെ കൊലയാളികൾക്കൊപ്പമായിരുന്നു. എല്ലാം സിപിഎമ്മിന്റെ തട്ടിപ്പാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിന് ബോധ്യമായിരിക്കുകയാണ്. അതുകൊണ്ടാണ് അവസാനത്തെ ആശ്രയമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവർ ഹൈക്കോടതിയെ സമീപിച്ചത്.

ഈ കേസിന്റെ സത്യാവസ്ഥ പുറത്തുവരണമെങ്കിൽ സിബിഐ അന്വേഷണം കൂടിയേ തീരൂ. നീതിപീഠം അവർക്ക് മുന്നിൽ കണ്ണു തുറക്കും എന്ന് തന്നെയാണ് വിശ്വാസം. കേരളത്തിന്റെ മനസാക്ഷി നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു

ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ദേശീയ കൗൺസിൽ അംഗം വിക്ടർ ടി തോമസ്, ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടിയുമായി ബാർ കൗൺസിൽ

കൊച്ചി : തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് പരിഗണിക്കും. ബാർ കൗൺസിലിന്‍റെ മൂന്നംഗ അച്ചടക്ക സമിതിയാണ് വിഷയം...

ഇന്നും  മഴ തുടരും : ഒമ്പത്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് : തീരങ്ങളിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം : കേരളത്തിൽ  ഇന്നും  മഴ തുടരും. ഒമ്പത്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കാസര്‍ക്കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശക്തമായ കാറ്റിനും...
- Advertisment -

Most Popular

- Advertisement -