Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവ് പൊങ്കാല:...

ചക്കുളത്തുകാവ് പൊങ്കാല: തെങ്ങോലയിൽ നെയ്ത വല്ലങ്ങള്‍ കൗതുകമായി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് പൊങ്കാല പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നടക്കും. പൊങ്കാലയ്ക്കായി വിവിധ പ്രദേശങ്ങളിൽ നിന്നും എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യാർത്ഥം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി തെങ്ങോലയിൽ നെയ്ത വല്ലങ്ങൾ കൗതുകമായി. തലവടി ഗ്രാമപഞ്ചായത്ത് ഹരിതകർമ സേനയുടെ നേതൃത്വത്തിലാണ് തെങ്ങോലയിൽ വല്ലങ്ങൾ നെയ്തെടുത്തത്.

നൂറോളം വല്ലങ്ങളാണ് സേനാഗംങ്ങളുടെ  നേതൃത്വത്തിൽ നിർമ്മിച്ചിട്ടുള്ളത്. പൊങ്കാലയ്ക്ക് ശേഷം ഈ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് ഗ്രാമപഞ്ചായത്ത് മാലിന്യ ശേഖരണ കേന്ദ്രങ്ങളിലേക്ക് മാറ്റും. പ്രവർത്തനങ്ങൾക്ക് പ്രസിഡൻ്റ് ഗായത്രി ബി നായർ സെക്രട്ടറി വിനോദ് കുമാർ അസിസ്റ്റൻ്റ് സെക്രട്ടറി റെജി ഹരിത കർമ്മ സേന കോഡിനേറ്റർ ശാരി ശങ്കർ, സനിതമ്മ, രാജമ്മ സന്തോഷ് എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈകൾ ശുദ്ധമാണ്, താനോ മകളോ കുടുംബാം​ഗങ്ങളോ ഒരു ഹവാലയും നടത്തിയിട്ടില്ല ; പിണറായി വിജയൻ

തൃശ്ശൂർ : എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.താനോ മകളോ കുടുംബാംഗങ്ങളോ ഹവാല ഇടപാട് നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.വീണ അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും .വീണ തന്റെ...

ദേവസ്വം ബോർഡ് പരീക്ഷ 29ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 39/2025) തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാർച്ച് 29ന്  ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -