Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്ത്കാവിൽ കാർത്തിക...

ചക്കുളത്ത്കാവിൽ കാർത്തിക സ്തംഭം എരിഞ്ഞടങ്ങി

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക സ്തംഭം എരിഞ്ഞടങ്ങി.  ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് പീഠത്തിൽ പ്രതിഷ്ടിച്ച ശേഷമാണ് ചടങ്ങ് ആരംഭിച്ചത്.

സ്തംഭം കത്തിക്കൽ ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ. സി വി ആനന്ദബോസ് ഐ എ എസ് നിർവഹിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

കുട്ടനാട് എം.എല്‍ എ തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേത്ര മാനേജിംങ് ട്രസ്സി മണികുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനവും മുഖ്യകാര്യദര്‍ശി രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നിര്‍വ്വഹിച്ചു. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിച്ചു.

നിരവധി ഭക്തർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ദേവിക്ക് ഒരു വർഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിൻ തടിയിൽ ചുറ്റിയാണ് കാർത്തിക സ്തംഭം ഒരുക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു

വയനാട് : വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക മരിച്ചു. അപ്പപ്പാറ ചെറമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പനവല്ലി അപ്പപ്പാറ റോഡില്‍ വനത്തിനുള്ളിലാണ് മൃതദേഹം...

ഗ്യാസ്ട്രോഎന്ററോളജി ചികിത്സാരംഗത്ത് ചരിത്രനേട്ടവുമായി ബിലീവേഴ്സ്

തിരുവല്ല : മധ്യതിരുവിതാംകൂറിലെ ആരോഗ്യമേഖലയിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചു ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക 'ഇ.യു.എസ് - ആർ.എഫ്.എ' (Endoscopic Ultrasound-Guided Radiofrequency Ablation) ചികിത്സ വിജയകരമായി പൂർത്തിയാക്കി.  ഗ്യാസ്ട്രോഎന്ററോളജി വിഭാഗം...
- Advertisment -

Most Popular

- Advertisement -