Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeCareerകൂടൽ മുറിഞ്ഞകല്ലിൽ...

കൂടൽ മുറിഞ്ഞകല്ലിൽ വീണ്ടും വാഹനാപകടം: ഒരാൾ മരിച്ചു

കോന്നി : പിറകോട്ടെടുത്ത ടിപ്പര്‍ ലോറി ഇടിച്ച് വഴിയാത്രികനായ വയോധികന്‍ മരിച്ചു. കലഞ്ഞൂര്‍ മുറിഞ്ഞകല്ലില്‍ മിനിബസും കാറും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് വീണ്ടും അപകടം. കൂടല്‍ മഠത്തിലേത്ത് ഗംഗാധരന്‍ നായര്‍ (83) ആണ് മരിച്ചത്. ഞായർ വൈകിട്ട് 5.05-നാണ് പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കൂടല്‍ ശ്രീദേവി ക്ഷേത്രത്തിന്റെ വഞ്ചിയ്ക്ക് സമീപം അപകടം നടന്നത്.

ടിപ്പര്‍ ലോറി പിന്നോട്ടെടുത്ത സമയത്ത് വാഹനത്തിന്റെ അരികിലൂടെ പോയ ഗംഗാധരന്‍ നായരെ വാഹനം ഇടിച്ചു. ലോറിയുടെ ടയറിനടിയിലേക്ക് അദ്ദേഹം വീണു. ഉടന്‍ തന്നെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജനുവരിയിൽ 5000 പേർക്ക് തൊഴിൽ : വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി

ആലപ്പുഴ : ജില്ലയിലെ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായാണ് യോഗ്യതയുടെയും ശേഷികളുടെയും അടിസ്ഥാനത്തിൽ തൊഴിൽ അന്വേഷകർക്ക് അവസരങ്ങൾ തുറന്നു...

അടൂർ ലൈഫ് ലൈനിൽ ബോധവത്കരണ പരിപാടി 12 ന്

അടൂർ: ഗൈനെക്കോളജിക്കൽ സൊസൈറ്റിയുടെയും ലൈഫ് ലൈൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്തനാർബുദത്തിനെതിരേ "ബൈ ബൈ ബ്രെസ്റ് ക്യാൻസർ" എന്ന പേരിൽ ബോധവത്കരണ പരിപാടി ഡിസംബർ 12 ന് ലൈഫ് ലൈൻ ആശുപത്രിയിൽ നടത്തുന്നു.  വൈകിട്ട്...
- Advertisment -

Most Popular

- Advertisement -