Saturday, August 15, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaക്ഷീര തീരം...

ക്ഷീര തീരം പദ്ധതി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാനസ്രോതസ്സാകും- മന്ത്രി ജെ ചിഞ്ചുറാണി

ആലപ്പുഴ: പാൽ ഉല്പാദനത്തിൽ  സംസ്ഥാനം സ്വയംപര്യാപ്തമാകുവാൻ  എല്ലാവരും ഒത്തു ചേർന്ന് പരിശ്രമിക്കണമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പുന്നപ്ര ക്ഷീരസംഘത്തിന്റെ ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാ ക്ഷീര സംഗമവും ക്ഷീരതീരം പദ്ധതിയും  പുന്നപ്ര ഗ്രിഗോറിയൻ കൺവെൻഷൻ  സെന്ററിൽ  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കുന്ന ക്ഷീരതീരം പദ്ധതി മൽസ്യതൊഴിലാളി കുടുംബങ്ങൾക്ക് പുതിയ വരുമാന സ്രോതസ്സാകുമെന്ന് മന്ത്രി പറഞ്ഞു.  ഈ പദ്ധതി  പ്രകാരം 94,500 രൂപ ഒരു മൽസ്യതൊഴിലാളി കുടുംബത്തിനു രണ്ടു പശുക്കളെ മേടിക്കത്തക്ക നിലയിൽ കൊടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷീരകർഷകരുടെ പശുക്കൾക്ക്  ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ എട്ടു കോടി രൂപയുടെ  ഇൻഷുറൻസ് പദ്ധതിക്ക്  സംസ്ഥാനം തുടക്കം കുറിച്ചെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക്  ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിനായി ക്ഷീരകർഷക ക്ഷേമനിധി ബോർഡ് മേഖല യൂണിയനുകളുടെ  സഹകരണത്തോടെ  നടപ്പിലാക്കുന്ന  ക്ഷീരസാന്ത്വനം ഇൻഷുറൻസ്  പദ്ധതിക്ക്  ക്ഷീര വികസന വകുപ്പ് 1.50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എച്ച്. സലാം  എം.എൽ.എ അധ്യക്ഷത വഹിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ  സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും വിരമിച്ച  ജീവനക്കാർക്കുള്ള ആദരവും ഡിസംബർ 17ന്  ഉച്ചയ്ക്ക്  12 ന് കൃഷി  വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെൻസസ് : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാർ അറിയണം- സുപ്രീം കോടതി

ന്യൂഡൽഹി : പിന്നാക്ക വിഭാഗത്തിൽ എത്ര പേർ ഉണ്ടെന്ന് സർക്കാരിന് അറിയണമെന്ന് സുപ്രീം കോടതി. സെൻസസിന്റെ ഭാഗമായി ജാതി തിരിച്ചുള്ള കണക്കെടുപ്പ് നടത്തുന്നതിനെതിരായ പൊതു താത്പര്യ ഹർജി തള്ളിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അത്...

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ക്രെഡിറ്റ് ജനങ്ങൾക്ക് : ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ജനം വിവേകത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് പ്രകടമായത്. ജയിച്ച പാർട്ടിയുടെ...
- Advertisment -

Most Popular

- Advertisement -