Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeCareerകാറപകടത്തില്‍ യുവാവ്...

കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

റാന്നി: മന്ദമരുതിക്കു സമീപം കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.  പഴവങ്ങാടി വെട്ടിക്കൽ ബാബുവെന്നു വിളിക്കുന്ന സുരേഷിൻ്റെ മകൻ അമ്പാടി സുരേഷ് (24) ഞായറാഴ്ച രാത്രി കാറപകടത്തില്‍ മരണപ്പെട്ട സംഭവമാണ് പൊലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്.

കൊലപാതകം നടത്തിയ ശേഷം ഒളിവില്‍പോയ നാലു പേരേയും അപകടത്തിനിടയാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.മൂന്നു പേരെ എറണാകുളത്തു നിന്നും ഒരാളെ പെരുനാട്ടില്‍ നിന്നും, കാര്‍ ചേത്തയ്ക്കല്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്.

അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് ഹബീബ് മുഹമ്മദിന്‍റെ മകന്‍ അക്സം ആലിം (25),ചേത്തയ്ക്കല്‍ നടമംഗലത്ത് വേണുഗോപാലിന്‍റെ മകന്‍ അരവിന്ദ് (30),ചേത്തയ്ക്കല്‍ എം.വി വര്‍ഗീസിന്‍റെ മകന്‍ അജോ എം വര്‍ഗീസ് (30),ചേത്തയ്ക്കല്‍ നടമംഗലത്ത് എന്‍.ബി വിജയന്‍ നായരുടെ മകന്‍ ഹരിശ്രീ വിജയന്‍(28) എന്നിവരാണ് പിടിയിലായത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത്- റാന്നി ബിവറേജസ് ഔട്ലെറ്റിന് മുൻപിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് സംഘങ്ങൾ തമ്മിൽ, കാർ പാർക്കിംഗിനെപ്പറ്റിയുള്ള വാക്കുതർക്കവും തുടർന്നു സംഘർഷവുമുണ്ടായി. ഇതിന്‍റെ ബാക്കിയായി രാത്രിയോടെ വീണ്ടും ഇട്ടിയപ്പാറയിലെ ഹോട്ടലിന് സമീപത്തു വെച്ചും മന്ദമരുതി ജംങ്ഷനില്‍ വെച്ചും വീണ്ടും തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.

തുടർന്ന് മക്കപ്പുഴയ്ക്കു സമീപം ഇരു സംഘങ്ങളും വീണ്ടും ഏറ്റുമുട്ടി. ബിവറേജസിന് മുമ്പിൽ നടന്ന തർക്കമാണ് എല്ലാറ്റിനും തുടക്കമിട്ടത്. എന്നാൽ ആ സംഘർഷം നടക്കുമ്പോൾ അമ്പാടി സ്ഥലത്ത് ഉണ്ടായിരുന്നുമില്ല. അമ്പാടിയുടെ സുഹൃത്ത് മിഥുനും എതിർ സംഘാംഗം അജോയും തമ്മിലാണ് വാക്കുതർക്കം ആദ്യം ഉണ്ടായത്. തുടർന്ന് മിഥുൻ്റെ വീട്ടിൽ അജോയ് അന്വേഷിച്ച് ചെന്നിരുന്നു. ധൈര്യമുണ്ടെങ്കിൽ പുറത്ത് വരാൻ അജോയ് ഫോണിൽ മിഥുനെ വെല്ലുവിളിച്ചു. എന്നാൽ മക്കപ്പുഴയിലേക്ക് വരാനായിരുന്നു മിഥുന്റെ മറുപടി. തുടർന്നാണ് മക്കപ്പുഴയിൽ വെച്ച് ഇരു സംഘങ്ങളും തമ്മിൽ സംഘർഷം ഉണ്ടായതും, തർക്ക സ്ഥലത്തേക്ക് കാറില്‍ എത്തിയ  അമ്പാടിയെ ഇറങ്ങുന്നതിനിടെ കാറിടിച്ചു വീഴ്ത്തുകയും ശേഷം ശരീരത്തിന് മുകളിലൂടെ എതിർ സംഘം കാറോടിച്ച് കയറ്റുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ റാന്നി മാർത്തോമ്മാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എം.സി.എ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഓപ്ഷൻ സമർപ്പണം ജൂലൈ 24 മുതൽ 26 വരെ

തിരുവനന്തപുരം : 2024-25 അദ്ധ്യായന വർഷത്തെ  മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ റഗുലർ) കോഴ്സിന്റെ പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 2024 ജൂലൈ 24,...

Kerala Lotteries Results : 11-02-2025 Sthree Sakthi SS-454

1st Prize Rs.7,500,000/- (75 Lakhs) SU 838612 (PATHANAMTHITTA) Consolation Prize Rs.8,000/- SN 838612 SO 838612 SP 838612 SR 838612 SS 838612 ST 838612 SV 838612 SW 838612 SX...
- Advertisment -

Most Popular

- Advertisement -