Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaമണ്ഡലപൂജയ്ക്ക് അയ്യപ്പ...

മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന്

ആറന്മുള : ശബരിമലയിൽ മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര 22ന് (ഞായർ) രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെടുമെന്നു ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചു.

പ്രത്യേകം അലങ്കരിച്ച രഥത്തിൽ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന ഘോഷയാത്ര 25ന് വൈകിട്ട് ദീപാരാധനയ്ക്കു മുൻപു സന്നിധാനത്തെത്തും. തങ്കഅങ്കി ഘോഷയാത്ര പുറപ്പെടുന്നതിനു മുൻപ് ആറന്മുള ക്ഷേത്രത്തിൻ്റെ ആനക്കൊട്ടിലിൽ ഭക്തർക്കു തങ്കഅങ്കി ദർശിക്കുന്നതിനും പറയിടുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും സൗകേര്യമുണ്ട്. അന്നു പുലർച്ചെ 5 മുതൽ ഈ സൗകര്യമുണ്ട്. വിവിധ ക്ഷേത്രങ്ങൾ ഉൾപ്പെടെ 75 കേന്ദ്രങ്ങൾ സന്ദർശിച്ചാണു രഥഘോഷയാത്ര സന്നിധാനത്ത് എത്തുക.

ആദ്യ ദിവസമായ ഡിസംബർ 22ന് രഥഘോഷയാത്ര ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും. 23ന് എട്ടിനു പുറപ്പെട്ട് വൈകുന്നേരം കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ വിശ്രമിക്കും. 24ന് പെരുനാട് ശാസ്താ ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം 25ന് രാവിലെ 8ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ പമ്പയിലെത്തും. മൂന്നിനു പമ്പയിൽനിന്നു പുറപ്പെട്ട് അഞ്ചു മണിയോടെ ശരംകുത്തിയിൽ എത്തിച്ചേരുന്ന ഘോഷയാത്രയെ ആചാരപൂർവം സ്വീകരിച്ചു സന്നിധാനത്തേക്ക് ആനയിക്കും.

ഘോഷയാത്ര എത്തിച്ചേരുന്ന കേന്ദ്രങ്ങളിൽ തങ്കഅങ്കി ദർശിക്കുന്നതിനും കാണിക്ക അർപ്പിക്കുന്നതിനും ഭക്തർക്ക്  സൗകര്യം ഒരുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് സ്കൂൾ തുറക്കുന്നു

പത്തനംതിട്ട : വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ ഇന്ന് തുറക്കുന്നു .ഒന്നു മുതൽ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്കു കടക്കുന്നത്...

ശക്തമായ മഴ: മൂഴിയാർ ഡാമിൻറെ മൂന്ന് ഷട്ടറുകളും തുറന്നു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്. ഗേറ്റ് ഒന്നും മൂന്നും 10 സെൻ്റീ മീറ്റർ വീതവും ഗേറ്റ്...
- Advertisment -

Most Popular

- Advertisement -