Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiപുതുവത്സരത്തില്‍ രണ്ടിടത്ത്...

പുതുവത്സരത്തില്‍ രണ്ടിടത്ത് പാപ്പാഞ്ഞിയെ കത്തിക്കാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി : പുതുവത്സരത്തില്‍ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും പാപ്പാഞ്ഞിയെ കത്തിക്കാൻ ഹൈക്കോടതി അനുമതി  നൽകി .സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കണമെന്നതടക്കം ഉപാധികളോടെയാണ് അനുമതി.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് വെളി മൈതാനത്ത് ഗാലാഡി ഫോർട്ട് കൊച്ചി ക്ലബിന്റെ പാപ്പാഞ്ഞിയെ കത്തിക്കുന്നത് പൊലീസ് തടഞ്ഞത് .ഇതിന് പിന്നാലെയാണ് ക്ലബ്ബ് ഹൈക്കോടതിയെ സമീപിച്ചത്.

ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പാപ്പാഞ്ഞിയെ കത്തിക്കുന്നതിനു പുറമെ രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിൽ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കുന്ന ചടങ്ങിനും മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുന്നത് സാധ്യമല്ല എന്നായിരുന്നു പോലീസ് വാദം.പാപ്പാഞ്ഞിക്കു ചുറ്റും 72 അടി ദൂരത്തിൽ സുരക്ഷാ വേലി ഒരുക്കുന്നതടക്കമുള്ള ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ആലപ്പുഴ  കിടങ്ങാംപറമ്പ്  റോഡിൽ  നവംബര്‍ 11ന് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കിടങ്ങാംപറമ്പ് ജങ്ഷന്‍ മുതല്‍ പുന്നമട ഫിനിഷിങ് പോയിന്റ് വരെ  പുനര്‍നിര്‍മ്മാണ പ്രവർത്തികൾ   ആരംഭിക്കുന്നതിനാല്‍  ഭാഗിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി   ...

എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്

ചങ്ങനാശ്ശേരി: 17 -മത് എൻ പി ഉണ്ണിപ്പിള്ള അനുസ്മരണവും പുരസ്കാര വിതരണവും ഇന്ന്  വൈകിട്ട് 4 ന് പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും....
- Advertisment -

Most Popular

- Advertisement -