Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഉമാ തോമസിന്റെ...

ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി : വെന്റിലേറ്ററിൽ തുടരും

കൊച്ചി : കലൂർ സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽനിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയുള്ള ചികിത്സ തുടരും.അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല.  തലയുടെ പരുക്ക് കൂടുതൽ ഗുരുതരമായിട്ടില്ല. ആന്തരിക രക്തസ്രാവം വര്‍ധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകള്‍ അല്‍പം കൂടിയിട്ടുണ്ട്. വയറിന്റെ സ്‌കാനിലും കൂടുതല്‍ പരിക്കുകള്‍ കണ്ടെത്താനായിട്ടില്ല. ശ്വാസകോശത്തിന്റെ ചതവ് ഭേദമാകുന്നതിനായി ആന്റിബയോട്ടിക്കുകൾ നൽകുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധർ അടക്കമുള്ള മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ചികിത്സ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി പുളിങ്കുന്നിൽ പ്രവർത്തനമാരംഭിച്ചു

കുട്ടനാട് : നവീകരിച്ച പുഷ്പഗിരി ഗ്രാമാശുപത്രി  കുട്ടനാട് എം. എൽ. എ.  തോമസ് കെ. തോമസ് ഉദ്ഘാടനം നിർവഹിച്ചു.  തിരുവല്ല അതിരൂപതാദ്ധ്യക്ഷൻ  ഡോ. തോമസ് മാർ കൂറിലോസ് കൂദാശകർമ്മം നിർവഹിച്ചു. 24 മണിക്കൂറും  ഗ്രാമാശുപത്രിയിൽ...

തിരുവാഭരണ പാതയുടെ വികസനത്തിന് 1.92 കോടി രൂപ: സ്വാഗതം ചെയ്ത് തിരുവാഭരണ പാത സംരക്ഷണ സമിതി

റാന്നി: ശബരിമല തിരുവാഭരണ പാതയിലെ പെരുച്ചാൽ–ആയിക്കൽ ഭാഗം നവീകരിക്കുന്നതിന് 1.92 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയും പ്രതീക്ഷയോടെയും സ്വാഗതം ചെയ്യുന്നതായി തിരുവാഭരണ പാത സംരക്ഷണ സമിതി. തിരുവാഭരണം പന്തളം...
- Advertisment -

Most Popular

- Advertisement -