Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNew Delhiമലയാളികളുടെ മരണം:...

മലയാളികളുടെ മരണം: അന്വേഷണത്തിന് പ്രത്യേക സംഘം

ന്യൂഡൽഹി : അരുണാചൽ പ്രദേശിലെ ഹോട്ടൽ മുറിയിലെ മൂന്ന് മലയാളികളുടെ അസ്വാഭാവിക മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്‌ അരുണാചൽ പോലീസ് .കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ് പി കെനി ബാഗ്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മരണത്തിൽ ബ്ലാക്ക് മാജിക്ക് സാധ്യതയടക്കം അന്വേഷിക്കുമെന്നും അറിയിച്ചു .

മാർച്ച് 28 നാണ് കുടുംബം എന്ന നിലയിൽ മൂവരും ഹോട്ടലില്‍ മുറി എടുത്തത്. നവീന്‍ മറ്റുള്ളവരുടെ ദേഹത്ത് മുറിവുണ്ടാക്കിയ ശേഷം സ്വയം കൈ മുറിച്ചു എന്നാണ് സംശയിക്കുന്നത്.മരിച്ച നവീൻ- ദേവി ദമ്പതികള്‍ രണ്ട് വ‍ർഷങ്ങള്‍ക്ക് മുമ്പേ മരണാന്തര ജീവിതവുമായി ബന്ധപ്പെട്ട ആശങ്ങള്‍ പിന്തുടർന്നിരുന്നു. അരുണാചിലെ സിറോ താഴ്വരയിലേക്ക് ദമ്പതികള്‍ ഒന്നര വ‍ർഷം മുമ്പും ആരുമറിയാതെ യാത്ര ചെയ്തിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോ‍ർട്ടത്തിനായി ഇറ്റാനഗറിലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടിവെള്ള വിതരണം തടസപ്പെടും

ആലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ  അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 24 ന്  കുടിവെള്ള വിതരണം തടസപ്പെടും. പകല്‍ 12 മണി മുതല്‍ രാത്രി 12 മണി വരെ അമ്പലപ്പുഴ താലൂക്കിലെ ആലപ്പുഴ ...

ശബരിമലയിൽ അമിത വിലയീടാക്കൽ : സംയുക്ത സ്‌ക്വാഡ് 77,000 രൂപ പിഴ ഈടാക്കി

ശബരിമല : സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി  രൂപവത്കരിച്ച സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സംയുക്ത പരിശോധനയിൽ വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി. ഹോട്ടലുകളിലെ...
- Advertisment -

Most Popular

- Advertisement -