Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷിക്കാരിയായ ആനിക്ക്...

ഭിന്നശേഷിക്കാരിയായ ആനിക്ക് ഇനി സ്വന്തംകാലിൽ നിൽക്കാം: സ്വയംതൊഴിൽ ആരംഭിക്കാൻ 35000 രൂപ അനുവദിച്ച് മന്ത്രി

ആലപ്പുഴ: സംസാരിക്കുവാൻ പ്രയാസമാണെമെങ്കിലും 70 ശതമാനത്തോളം ഭിന്നശേഷിക്കാരിയായ അർത്തുങ്കൽ സ്വദേശിനി ആനി ജ്യോതി കൃഷി വകുപ്പ് മന്ത്രി പ്രസാദിനോട് തന്നാൽ കൊണ്ടാവുന്ന വിധം സന്തോഷവും നന്ദിയും  പ്രകടിപ്പിച്ചുകൊണ്ടാണ് അദാലത്ത് വേദിയിൽ നിന്ന് മടങ്ങിയത്. ജീവിത വഴി തെളിഞ്ഞു കിട്ടിയ  സന്തോഷമായിരുന്നു അപ്പോൾ ആനിയുടെ മുഖത്ത്.  ചേർത്തല താലൂക്കുതല കരുതലും കൈത്താങ്ങും അദാലത്തിലെത്തിയ ആനിയുടെ പരാതിയിൽ വളരെ പെട്ടെന്നാണ് മന്ത്രി തീരുമാനമെടുത്തത്.

അമ്മയുടെ മരണശേഷം  ആനി പ്രായമായ അച്ഛനോടൊപ്പമാണ്  താമസം. സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന് എന്തെങ്കിലും സ്വയംതൊഴിൽ ചെയ്യാൻ  സാമ്പത്തിക സഹായം അഭ്യർത്ഥിച്ചാണ് ആനി  അദാലത്തിൽ അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച മന്ത്രി പി പ്രസാദ് ആനിയോട് വിവരങ്ങൾ ചോദിച്ചറിയുകയും സ്വയം തൊഴിൽ തുടങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പിൻ്റെ സ്വാശ്രയ പദ്ധതി പ്രകാരം പശു വളർത്തലിന് 35000 രൂപ അനുവദിക്കുകയുമായിരുന്നു. സ്വയം തൊഴിൽ ചെയ്ത് വരുമാന മാർഗം കണ്ടെത്തുന്നതിന്  ആനിയെടുത്ത തീരുമാനത്തെ മന്ത്രി അഭിനന്ദിക്കുകയും എല്ലാ വിധ പിന്തുണയും ഉറപ്പു നൽകുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

3 ജില്ലകളിൽ ഉഷ്ണതരംഗം: ജാഗ്രത നിർദേശം

തിരുവനന്തപുരം : കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഏപ്രിൽ 27, 28 തീയതികളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില തുടർച്ചയായി സാധാരണയിൽ കൂടുതൽ ഉയർന്നു നിൽക്കുന്നതിനേയാണ്...

തിരുപ്പതി ലഡ്ഡു വിവാദം പ്രത്യേക സംഘം അന്വേഷിക്കണം : സുപ്രീംകോടതി

ന്യൂഡൽഹി : തിരുപ്പതി ലഡ്ഡു വിവാദം അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണ സംഘത്തിന് രൂപം നൽകാൻ സുപ്രീംകോടതി നിർദേശം.2 സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസിലെ 2 ഉദ്യോഗസ്ഥര്‍, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി...
- Advertisment -

Most Popular

- Advertisement -