Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുപ്പതി ക്ഷേത്രത്തിലെ...

തിരുപ്പതി ക്ഷേത്രത്തിലെ അപകടം : മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും

പാലക്കാട് : തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച 6 പേരിൽ ഒരാൾ പാലക്കാട് സ്വദേശിനി.പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശി ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിര്‍മല (52) ആണ് മരിച്ചത്.ബന്ധുക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.ചൊവാഴ്ചയാണ് നിർമലയും ബന്ധുക്കളുമുൾപ്പെടെയുള്ള ആറംഗ സംഘം തിരുപ്പതി ദർശനത്തിനായി പോയത്.

വൈകുണ്ഠ ഏകാദശി ദർശനം നടത്തുന്നതിനായി കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം നടന്നത്.ആറ് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.നിർമ്മലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്ഥാനാർത്ഥി നിർണ്ണയം :  യുഡിഎഫിൽ പൊട്ടിത്തെറി

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി വിവിധ ജില്ലകളിൽ യുഡിഎഫിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. കെ. സുധാകരൻ അടക്കമുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ ഉറച്ചുനിൽക്കുന്നത് നേതൃത്വത്തിന് വലിയ തലവേദന നേരിടുന്നു. അനുനയ നീക്കങ്ങൾ പരാജയപ്പെട്ടതോടെ സുധാകരൻ അനുകൂലികൾ...

ഗാർഹിക ഗ്യാസ് സിലിണ്ടറുകൾക്ക് 50 രൂപ കൂട്ടി

ന്യൂഡൽഹി : രാജ്യത്ത് ഗാർഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വില 50 രൂപ വർധിപ്പിച്ചു.ഉജ്വല, പൊതുവിഭാഗം ഉപഭോക്താക്കൾക്ക് ഗ്യാസ് വില വർധിപ്പിച്ചിട്ടുണ്ടെന്നും ഓരോ 2-3 ആഴ്ചയിലും വില നിലവാരം പുനരവലോകനം...
- Advertisment -

Most Popular

- Advertisement -