Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsകൊവിഡ് കാലത്തെ...

കൊവിഡ് കാലത്തെ പിപിഇ കിറ്റിന് 300 ശതമാനം കൂടുതൽ പണം നൽകിയെന്ന് സിഎജി റിപ്പോർട്ട്

തിരുവനന്തപുരം : കൊവിഡ് കാലത്ത് ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. പൊതുവിപണിയെക്കാൾ 300 ശതമാനം ഉയർന്ന നിരക്ക് നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയത്. ഇതിലൂടെ 10.23 കോടി രൂപ അധിക ബാധ്യതയുണ്ടായിയെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.

2020 മാർച്ച് 28ന് 550 രൂപയ്ക്ക് വാങ്ങിയ പിപിഇ കിറ്റ് മാർച്ച് 30ന് മറ്റൊരു കമ്പനിയിൽനിന്നു 1550 രൂപയ്ക്കാണ് വാങ്ങിയത് .കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇന്ന് പാലക്കാട് പ്രധാനമന്ത്രിയുടെ റോഡ് ഷോ

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും . രാവിലെ 10.15 ഓടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം അഞ്ചുവിളക്കിലെത്തും .തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള...

ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: അപർണദേവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം  പ്രവർത്തി പരിചയ മേളയിൽ  ക്ലേ-മോഡലിങ്ങ്  മത്സരത്തിൽ അപർണദേവൻ ജില്ലയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുറ്റൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ...
- Advertisment -

Most Popular

- Advertisement -