Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപത്തു വര്‍ഷത്തോളം...

പത്തു വര്‍ഷത്തോളം യെമനില്‍ കുടുങ്ങിയ മലയാളി നാട്ടിലെത്തി

കൊച്ചി : പത്തു വര്‍ഷത്തോളം യെമനിൽ കുടുങ്ങിയ മലയാളി നാട്ടിൽ തിരിച്ചെത്തി.തൃശൂർ നെടുമ്പാൾ സ്വദേശി കെ.കെ ദിനേശനാണ് എറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. പൊതുപ്രവർത്തകൻ വിപിൻ പാറമേക്കാവിന്റേയും മനുഷ്യാവകാശ പ്രവർത്തകരായ സാമുവലിന്റെയും സിജുവിന്റെയും ഇടപെടലാണ് ദിനേശൻ നാട്ടിലെത്താൻ കാരണമായത്.

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ദിനേഷ് 2014ൽ ആണ് യെമനിലെത്തിയത്. അവിടെ എത്തിയതിന് പിന്നാലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള മേഖലയിൽ ദിനേശൻ കുടുങ്ങി.പാസ്പോർട്ട് സ്പോൺസറുടെ കയ്യിൽ അകപ്പെട്ടു. 2021 മുതലാണ് ദിനേഷിനെ നാട്ടില്‍ എത്തിക്കാന്‍ തീവ്രശ്രമങ്ങള്‍ തുടങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുമരകം കോണത്താറ്റ് പാലം ഉദ്ഘാടനം നാളെ

കോട്ടയം : കുമരകം - കോട്ടയം റോഡിൽ നിർമാണം പൂർത്തിയായ കുമരകം കോണത്താറ്റ് (കാരിക്കത്തറ)പാലത്തിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ആറ്റാമംഗലം പള്ളി...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു : ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
- Advertisment -

Most Popular

- Advertisement -