Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiസിദ്ധാര്‍ഥന്റെ മരണത്തില്‍...

സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉടന്‍ വിജ്ഞാപനമിറക്കണം: ഹൈക്കോടതി

കൊച്ചി : പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി.ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി

കേന്ദ്രസർക്കാരിന്റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്ന് സിബിഐ വ്യക്തമാക്കി.മാർച്ച് 26ന് സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയെന്നു പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു .എന്നാൽ 18 ദിവസം വൈകിയാണു സംസ്ഥാന സർക്കാർ രേഖകൾ കൈമാറിയന്ന് കോടതി ചൂണ്ടിക്കാട്ടി.ആരാണ് ഉത്തരവ് ഇറക്കാന്‍ വൈകുന്നതിന് കാരണമെന്നും കോടതി ചോദിച്ചു.സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സർക്കാർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചു സിദ്ധാർഥന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതി നിർദ്ദേശം .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തെരഞ്ഞെടുപ്പ് : പ്രചാരണത്തിനായി പ്രധാനമന്ത്രി അടുത്തയാഴ്ച കേരളത്തിലെത്തും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുക. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും,...

കുവൈത്തിലെ തീപിടുത്തം : മരിച്ചവരിൽ 21 ഇന്ത്യക്കാര്‍ : 11മലയാളികൾ

കുവൈറ്റ് സിറ്റി : കുവൈത്തില്‍ മംഗഫിലെ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാര്‍. ഇതിൽ 11 പേർ മലയാളികളാണ്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 35 പേരിൽ 7 പേരുടെ നില ഗുരുതരമാണ്....
- Advertisment -

Most Popular

- Advertisement -