Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNew Delhiഎഴുപത്തിയാറാം റിപ്പബ്ലിക്...

എഴുപത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

ന്യൂഡൽഹി : രാജ്യം ഇന്ന് എഴുപത്തിയാറാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് പുഷ്പചക്രം അർപ്പിച്ചു. രാവിലെ 10.30ന് രാഷ്ട്രപതി ദ്രൗപദി മുർമു കർത്തവ്യപഥിൽ ദേശീയപതാക ഉയർത്തി .ഇന്തൊനീഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോയാണ് മുഖ്യാതിഥി. കര- വ്യോമ- നാവികസേനകളുടെ പ്രകടനങ്ങളും വിവിധ സംസ്ഥാനങ്ങളുടെയടക്കം 31 നിശ്ചലദൃശ്യങ്ങളും ഉൾപ്പെടെയുള്ള പരേഡ് നടക്കുകയാണ്.

സംസ്ഥാനത്ത് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി മന്ത്രിമാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജടായു രാമ ക്ഷേത്രത്തെക്കുറിച്ച്   പ്രതിപാദിക്കുന്ന  പുസ്തകം  പ്രകാശനം ചെയ്തു.

കൊല്ലം :  ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ബഹുവർണ്ണസചിത്ര പുസ്തകം  മാതാ അമൃതാനന്ദമയി ദേവി പ്രകാശനം ചെയ്തു. രചയിതാവായ ബാംഗ്‌ളൂർ സ്വദേശി മാനിനി പുസ്തകം അമ്മക്ക് സമർപ്പിച്ചത്. താളുകൾ ഓരോന്നും...

ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : ബാലരാമപുരത്ത് കാണാതായ രണ്ടു വയസ്സുകാരിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു ആണ് മരിച്ചത്.രാവിലെ 5.30 ഓടെയാണ് അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ...
- Advertisment -

Most Popular

- Advertisement -