Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsNationalഉത്തരാഖണ്ഡിൽ ഏകീകൃത...

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് (UCC) പ്രാബല്യത്തിൽ വന്നു.സ്വതന്ത്ര ഇന്ത്യയിൽ യു സി സി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.യൂണിഫോം സിവിൽ കോഡ് നടപ്പിലാകുമ്പോൾ നിലവിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന യുസിസി വെബ് പോർട്ടൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഡെറാഡൂണിൽ ഉദ്ഘാടനം ചെയ്തു.

ഉത്തരാഖണ്ഡിൽ ബിജെപിയുടെ 2022ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു യൂണിഫോം സിവിൽ കോഡ്.മതം,ജാതി, ലിം​ഗം എന്നിവയുടെ പേരിൽ വിവേചനങ്ങൾ കാണിക്കാതെ എല്ലാവരേയും ഒരേ നിയമത്തിന് കീഴിൽ കൊണ്ടുവരുന്നതാണ് യുസിസിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു .നിയമം പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്ത് വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയവയിൽ എല്ലാവർക്കും ഒരേ നിയമം ബാധകമാകും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി യുടെ വിവിധ ഡിപ്പോകളില്‍ റസ്റ്റോറന്‍റുകളും മിനി സൂപ്പര്‍ മാര്‍ക്കറ്റുകളും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള താല്‍പ്പര്യപത്രം ക്ഷണിക്കുന്നു. മിനി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നിത്യജീവിതത്തില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുക, പരമ്പരാഗത...

നഗരസഭയിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം : എട്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല: തിരുവല്ലാ നഗരസഭ ഓഫീസിൽ ജോലിക്കിടെ റീൽസ്  ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് എതിരെ നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥർക്കാണ്  സെക്രട്ടറി നോട്ടീസ്...
- Advertisment -

Most Popular

- Advertisement -