Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കര ഓർത്തഡോക്സ്...

മലങ്കര ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മൻ സ്മൃതിമന്ദിരത്തിന്റെ ശിലാസ്ഥാപനവും, പബ്ലിക് റിലേഷൻസ് സെന്ററിന്റെ കൂദാശയും 6 ന്

കോട്ടയം : മലങ്കരസഭയുടെ സ്ഥാപകനും, കാവൽപിതാവുമായ പരിശുദ്ധ മാർത്തോമ്മാ ശ്ലീഹാ വന്നിറങ്ങിയ കൊടുങ്ങല്ലൂരിൽ മാർത്തോമ്മൻ സ്മാരക മന്ദിരം ഉയരുന്നു. മാർത്തോമ്മാ ശ്ലീഹായുടെ സ്മരണക്കായി പണികഴിപ്പിക്കുന്ന സ്മൃതി മന്ദിരത്തിന്റെ ശിലാസ്ഥാപനം 6ന് നടക്കും. ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും. സഭയിലെ മെത്രാപ്പോലീത്താമാരും,സഭാസ്ഥാനികളും ചടങ്ങിൽ പങ്കെടുക്കും.

മുസിരിസ് പൈതൃക മേഖലയായ കൊടുങ്ങല്ലൂരിൽ പൗരാണികത ചോരാതെയാകും സ്മൃതി മന്ദിരത്തിന്റെ നിർമ്മാണം. എം.ജി.ജോർജ് മുത്തൂറ്റ് സഭയുടെ അൽമായ ട്രസ്റ്റിയായി സേവനം അനുഷ്ഠിച്ചിരുന്ന സമയത്ത് അദ്ദേഹം സ്വന്തം പേരിൽ വാങ്ങിയിട്ട  23.88 ആർ സ്ഥലത്താണ് പൈതൃക സ്മാരകം നിർമ്മിക്കുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് കുടുംബം സ്ഥലം സഭയ്ക്ക് കൈമാറിയത്. പെരിയാറിനോട് ചേർന്നുള്ള ഈ സ്ഥലത്ത് മാർത്തോമ്മൻ മ്യൂസിയം, മാർത്തോമ്മൻ ഗേറ്റ്, മാർത്തോമൻ സ്തൂപം,കോൺഫറൻസ് ഹാൾ എന്നിവയാണ് വിഭാവനം ചെയ്യുന്നത്. സഭയ്ക്ക് സൗജന്യമായി ഭൂമി വിട്ട് നൽകിയ എം.ജി.ജോർജ് മുത്തൂറ്റിനെയും സ്മരിക്കത്തക്കവിധം നിർമ്മാണം പൂർത്തിയാക്കും.

  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : എസ്ഐടി സന്നിധാനത്ത് പരിശോധന നടത്തുന്നു

ശബരിമല : ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്ഐടി സന്നിധാനത്തെത്തി പരിശോധന നടത്തുന്നു .ശ്രീകോവിലിന് ചുറ്റുമുള്ള ഭാഗമാണ് സംഘം പരിശോധിക്കുന്നത്. ശ്രീകോവിലിന് പിന്‍ഭാഗത്തെ സ്വര്‍ണപാളിയില്‍ നിന്നടക്കം സാമ്പിള്‍ ശേഖരിച്ചു.പ്രത്യേകം തയാറാക്കിയ മുറിയിലാണ് പരിശോധന നടക്കുന്നത്.കൂടുതൽ പരിശോധനയ്ക്ക്...

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ശുപാര്‍ശ ചെയ്തിരുന്നു: ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നു കോര്‍പ്പറേഷന്‍ എംഡി ആയിരുന്ന കാലത്തു താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്‌തിരുന്നതായി മുന്‍ ഐഎഎസ് ഉദ്യാഗസ്ഥനായ ബിജു പ്രഭാകര്‍. എന്നാല്‍ തൻ്റെ നിര്‍ദേശം ധന...
- Advertisment -

Most Popular

- Advertisement -