Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsകേരള ബജറ്റ്...

കേരള ബജറ്റ് : ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചു ; കെഎസ്ആര്‍ടിസിക്ക് 178.98 കോടി

തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. ആധുനിക ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു.പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി.

കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ബജറ്റിൽ 227.4 കോടി രൂപ അനുവദിച്ചു.കേന്ദ്ര സഹായമായി 115.5കോടി രൂപയും വകയിരുത്തി. വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചു.സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടിയും സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 109 കോടിയും വകയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 08-04-2026 Dhanalekshmi DL-47

1st Prize Rs.1,00,00,000/- DL 572496 (THRISSUR) Consolation Prize Rs.5,000/- DA 572496 DB 572496 DC 572496 DD 572496 DE 572496 DF 572496 DG 572496 DH 572496 DJ 572496...

കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. അയ്മനം പൂന്തോട്ടത്തിൽ പ്രേംജിയുടെ മകൻ അഭിഷേക് പി പി (24) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു സംഭവം. അയ്മനം കല്ലുമട...
- Advertisment -

Most Popular

- Advertisement -