Friday, September 4, 2026
No menu items!

subscribe-youtube-channel

HomeEdathuaചൈനയിൽ നിന്ന്...

ചൈനയിൽ നിന്ന് മടങ്ങിയ കാവടി സംഘത്തിന് ചക്കുളത്തുകാവിൽ സ്വീകരണം

ചക്കുളത്തുകാവ്: ചൈനയിൽ വിസ്മയ കാഴ്ചയൊരുക്കി മടങ്ങിയ കാവടി സംഘത്തിന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര മാത്യു സമതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, മാതൃ സമിതി പ്രസിഡൻ്റ് രാജി അന്തര്‍ജനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
    
ചൈനയിൽ വെച്ച് നടന്ന ലോക രാജ്യങ്ങളുടെ കലാപരിപാടികളിൽ ഇന്ത്യയെ പ്രതിനിധികരിച്ചാണ് കാവടി സംഘം പങ്കെടുത്തത്. ഇറ്റലിയിലെ ഇവൻ്റ് കമ്പനിയാണ് സംഘത്തെ സ്പോൺസർ ചെയതത്. സച്ചിൻ വി. എസ്സിൻ്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ചൈനയിലേയ്ക്ക് പുറപ്പെട്ടത്. വിഷ്ണു സി.ജിയുടെ ശിക്ഷണത്തിൽ 12 വർഷമായി കാവടി- കരകാട്ടം അഭ്യസിച്ചു വരുന്ന സംഘത്തിൽ വിഷ്ണുവിനൊപ്പം സുധി, മിഥുൻ, മനീഷ്, സുരാജ്, അഭിരാജ്, രാഹുൽ, ദീപക്, ശിവദാസ്, സൂരജ്, ബിനോയ്, വിഷ്ണു, അനന്ദു എന്നിവരാണുണ്ടായിരുന്നത്. ചൈനയിലെ പരിപാടികൾക്ക് ശേഷം ദുബൈ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും കാവടിയാട്ടം നടത്താൻ സംഘം യാത്ര പുറപ്പെടും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സിദ്ധാർത്ഥിന്റെ മരണം : സർക്കാരിന് വീഴ്‌ച്ച സംഭവിച്ചിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി.അന്വേഷണം വൈകിപ്പിക്കുന്ന ഒരു കാര്യവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല .നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. സിബിഐയ്‌ക്ക്...

കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി

പത്തനംതിട്ട : കൊല്ലത്തുനിന്നും കാണാതായ മൂന്നര വയസ്സുകാരിയെ  എസ് ആർ ടി സി ബസിൽ  നാടോടി സ്ത്രീയ്‌ക്കൊപ്പം കണ്ടെത്തി. പന്തളം പോലീസ് സ്റ്റേഷനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ കെ എസ് ആർ ടി...
- Advertisment -

Most Popular

- Advertisement -