Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsപിബിസിഎ സംസ്ഥാന...

പിബിസിഎ സംസ്ഥാന സമ്മേളനം ഉജ്വല പ്രകടനത്തോടെ സമാപിച്ചു

തിരുവല്ല: പ്രൈവറ്റ് ബിൽഡിംഗ്‌ കോൺട്രാക്ടേഴ്സ് അസോസിയേഷൻ്റെ (പിബിസിഎ) മൂന്നുനാൾ നീണ്ടു നിന്ന സംസ്ഥാന സമ്മേളനം  തിരുവല്ലയിൽ സമാപിച്ചു. പ്രതിനിധി സമ്മേളന നഗരിയായ പാലിയേക്കര സെൻ്റ് ജോർജ് പാരിഷ് ഹാളിൽ നിന്നും നാലരയോടെ ശുഭ്ര പതാകകളുമായി നൂറ് കണക്കിന് കരാറുകാർ പ്രകടനത്തിൽ അണിനിരന്നു.

തിരുവല്ല ടൗൺ ചുറ്റി മുൻസിപ്പൽ ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. തുടർന്നു ചേർന്ന പൊതുസമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. പിബിസിഎ സംസ്ഥാന പ്രസിഡൻ്റ് സി കെ വേലായുധൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി പ്രദീപൻ, രക്ഷാധികാരി ടി കൃഷ്ണൻ, ട്രഷറർ ടി മനോഹരൻ, ഷാജി, സ്വാഗത സംഘം വൈസ് ചെയർമാൻ ബിനിൽകുമാർ എന്നിവർ സംസാരിച്ചു.

പുതിയ സംസ്ഥാന കമ്മറ്റിയെ തെരെഞ്ഞെടുത്തു.സി കെ വേലായുധൻ (പ്രസിഡൻ്റ്), ടി പ്രദീപൻ (ജനറൽ സെക്രട്ടറി), ടി മനോഹരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 52 അംഗ സംസ്ഥാന കമ്മറ്റിയെയാണ് തെരെഞ്ഞെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് ദർശനത്തിനായി  ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍  ബോര്‍ഡ് സമ്മതിച്ചതായി ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദർശനത്തിനായി ഭക്തർ ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനകൾ. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ പാലം പണിതത് വാസ്തുപരമായും ആചാരപരമായും...

ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം

ആലപ്പുഴ: ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാൽ 63,513 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ലഭിച്ച വോട്ടുകൾ കെ.സി.വേണുഗോപാൽ: 4,04,560 എ.എം. ആരിഫ് : 3,41,047 ശോഭ സുരേന്ദ്രൻ: 2,99,648 മാവേലിക്കര ലോക്സഭ...
- Advertisment -

Most Popular

- Advertisement -