Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsടെറസിലും മുറ്റത്തും...

ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

തിരുവല്ല : സുരക്ഷിത പച്ചക്കറി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെറസിലും മുറ്റത്തും പച്ചക്കറി കൃഷി പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. കാർഷിക കർമ്മ സേന വഴിയാണ് പദ്ധതി നടപ്പാക്കുന്നത് .സർക്കാർ അംഗീകൃത എച്ച് ഡി പി ഇ ചട്ടിയിൽ തൈകളും,പോട്ടിങ് മിശ്രിതവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമാകും .280 ചട്ടികളിൽ വളവും പച്ചക്കറി തൈകളും ലഭിക്കും .

ജനകീയ ആസൂത്രണത്തിലെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി വഴി അടുക്കളത്തോട്ടത്തിനായി 3600 വീടുകളിൽ പച്ചക്കറി പാക്കറ്റുകൾ വിതരണം ചെയ്തിരുന്നു . കുടുംബശ്രീ മുഖേനയാണ് വിതരണം . കൃഷി ഓഫീസർ സാവേരി ഗോപകുമാർ പദ്ധതി വിശദീകരണം നടത്തി . ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന കുമാരി നിർവഹിച്ചു . വിവിധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻമാർ , വാർഡംഗങ്ങൾ , കൃഷി ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തിരുവല്ല: വയനാട് ലോക്സഭാ മണ്ഡലത്തിൽ റിക്കോർഡ് ഭൂരിപക്ഷം നേടിയ  പ്രിയങ്ക ഗാന്ധിയുടെയും, പാലക്കാട്  നിയമസഭാ മണ്ഡലത്തിൽ ഉജ്വല വിജയം നേടിയ രാഹുൽ മാങ്കുട്ടത്തിന്റെയും വിജയത്തിൽ തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഹ്ലാദ...

Kerala Lotteries Results 07-02-2026 Karunya KR-741

1st Prize : ₹1,00,00,000/- KO 521719 (VAIKKOM) Consolation Prize ₹5,000/- KN 521719 KP 521719 KR 521719 KS 521719 KT 521719 KU 521719 KV 521719 KW 521719 KX...
- Advertisment -

Most Popular

- Advertisement -