Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaതിരുവാഭരണ പാതയിൽ...

തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ : തടയണമെന്ന്  തിരുവാഭരണ പാത സംരക്ഷണ സമിതി

ആറന്മുള : ശബരിമല തിരുവാഭരണ പാതയിൽ വീണ്ടും വ്യാപക കയ്യേറ്റങ്ങൾ ആരംഭിച്ചതായും ഇത് തടയണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി രംഗത്ത് കയ്യേറ്റങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമിതി പത്തനംതിട്ട ജില്ലാ കലക്ടർക്ക് പരാതി നൽകി.

നേരത്തെ 450 ൽ പരം കയ്യേറ്റങ്ങളാണ് കണ്ടെത്തിയത്. ഹൈക്കോടതി നിർദേശ പ്രകാരം ജില്ലാ ഭരണകൂടം കയ്യേറ്റകാർക്ക് നോട്ടിസ് നൽകി നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് വീണ്ടും അനധികൃതമായി കയ്യേറ്റങ്ങൾ തുടങ്ങിയിരിക്കുന്നതെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു

തിരുവാഭരണ പാതയ്ക്ക് സമീപം അനധികൃതമായി അനുമതി വാങ്ങിയാണ് ഇപ്പോൾ കയ്യേറ്റം നടക്കുന്നത്.

കോഴഞ്ചേരി, റാന്നി താലൂക്കുകളിലെ 12 വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.ഇതിൽ വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിന് വടക്ക് വശത്തും ആറന്മുളയിലെ കിടങ്ങന്നൂർ ജംഗ്ഷനിലുമാണ് കയ്യേറ്റങ്ങൾ നടക്കുന്നത്.ഇതു കൂടാതെ പന്തളം മുതലുള്ള കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവ സമാപന ദിവസമായ വിജയദശമി ദിനത്തിൽ നൂറു കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. നാവിൽ തേനും സ്വർണവും കൊണ്ട് 'ഹരിശ്രീ ഗണപതായ...

71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

ആലപ്പുഴ :  ജലമാമാങ്കമായ 71-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. ഓളപ്പരപ്പിൽ  രാജാവ് ആരെന്ന്  കണ്ടെത്താൻ ഇനി  മണിക്കൂറുകൾ മാത്രം. വിജയകിരീടം ചൂടുന്ന ചുണ്ടന്‍ സ്വന്തമാക്കുന്നത് പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർ ലാൽ...
- Advertisment -

Most Popular

- Advertisement -