Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നിയിൽ സി.ഐ.ടി.യു...

റാന്നിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്.മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ പ്രതികള്‍ ആക്രമിച്ച സമയത്ത് തടസം പിടിച്ചപ്പോഴാണ് ജിതിനെയും ആക്രമിച്ചതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത് .സംഭവത്തിനു പിന്നിൽ രാഷ്ട്രീയ തർക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കുത്തേറ്റ ജിതിനെ ആദ്യം പെരുനാട് പി.എച്ച്.സിയിലും തുടര്‍ന്ന് പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിങ്ങമാസം പിറന്നതോടെ ഓണവിപണിയും സജീവമായി

പത്തനംതിട്ട: ചിങ്ങമാസം പിറന്നതോടെ ഓണവിപണിയും സജീവമായി. ഓണാഘോഷങ്ങള്‍ക്കും പൂക്കള മത്സരങ്ങള്‍ക്കുമായി പൂക്കള്‍ തേടിയെത്തുന്നവരുടെ എണ്ണം കൂടിയതോടെ ജില്ലയില്‍ പൂവിപണിയും ഉണര്‍ന്നു. സ്‌കൂള്‍, കോളേജ്, ഓഫീസ്, ക്ലബ് എന്നിവിടങ്ങളിലെ ആഘോഷങ്ങള്‍ വരും ദിവസങ്ങളില്‍ സജീവമാകുന്നതോടെ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു

മലപ്പുറം : കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു .മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം .വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കൃഷിയിടത്തിലേക്ക്...
- Advertisment -

Most Popular

- Advertisement -