Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ഡിപ്പോകളിലും...

കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന  ഇ – വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി

തിരുവനന്തപുരം:  കെഎസ്ആർടിസി ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങൾ  നീക്കം ചെയ്തു തുടങ്ങി. ക്ലീൻ കേരള കമ്പനിയിലേക്കുള്ള മാലിന്യ നീക്കത്തിന്റെ  ഉദ്ഘാടനം കെഎസ്ആർടിസി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ നിർവഹിച്ചു.

പാപ്പനംകോട് സെൻട്രൽ വർക്സിൽ നടന്ന ചടങ്ങിൽ ജനറൽ മാനേജർ (എസ്റ്റേറ്റ് ) ഉല്ലാസ് ബാബു, അസിസ്റ്റന്റ് കൺട്രോളർ ഓഫ് പർച്ചേസ് & സ്റ്റോർസ്  ബ്രിജ്ലാൽ, പാപ്പനംകോട് സെൻട്രൽ വർക്സ് മെക്കാനിക്കൽ എഞ്ചിനീയർ ഉണ്ണികൃഷ്ണൻ,  തുടങ്ങിയവർ  പങ്കെടുത്തു.

കാലാകാലങ്ങളായി കെഎസ്ആർടിസി  ഡിപ്പോകളിലും വർക്ഷോപ്പുകളിലും കെട്ടിക്കിടന്നിരുന്ന  മാലിന്യങ്ങളാണ്  നീക്കം ചെയ്യുന്നത്. 

മാലിന്യ മുക്ത നവകേരളം ക്യാമ്പായിനിന്റ ഭാഗമായി പദ്ധതി നടത്തുന്നത്.  സംസ്ഥാന സർക്കാർ  ഉടമസ്ഥതയിലുള്ള Clean Kerala Company യാണ് ഏറ്റെടുക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനിലെ യുഎസ്-ഇസ്രയേൽ ആക്രമണം: മരണം 787

ന്യൂഡൽഹി: ഇറാനെതിരായ അമേരിക്ക- ഇസ്രയേൽ ആക്രമണ പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി ഉയർന്നു. ഇറാനിയൻ റെഡ് ക്രസന്റ് ആണ് കണക്ക് പുറത്തുവിട്ടത്. തിങ്കളാഴ്ച മരണസംഖ്യ 555 ആയിരുന്നു. ഫെബ്രുവരി 28 നാണ്...

നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം

തിരുവല്ല : നിരണം അരിയോടിച്ചാൽ പാടശേഖരത്തിൽ വിളവെടുപ്പ് ഉൽസവം നിരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അലക്സ്‌ ജോൺ പുത്തൂപ്പള്ളിൽ ഉത്ഘാടനം നിർവഹിച്ചു. പാടശേഖരം കൺവീനർ രാജൻ കെ വർഗീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം...
- Advertisment -

Most Popular

- Advertisement -