Thursday, June 18, 2026
No menu items!

subscribe-youtube-channel

HomeNewsവെഞ്ഞാറമൂട് കൂട്ടക്കൊല...

വെഞ്ഞാറമൂട് കൂട്ടക്കൊല : കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു

തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന അഞ്ച് പേരുടെ കൂട്ടക്കൊലയിൽ കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതി അഫാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. എലിവിഷം കഴിച്ച അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.

പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നും കടത്തെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. രാവിലെ പത്തിനും വൈകുന്നേരം ആറിനും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു .

അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), പെൺസുഹൃത്ത് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപതിയിൽ ചികിത്സയിലാണ്.ചുറ്റിക കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനക്രമത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനക്രമത്തിൽ 8 ,9 തീയതികളിൽ മാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദഹനപ്രായശ്ചിത്ത പരിഹാരക്രിയകളുടെ ഭാഗമായിട്ടാണ്  ദർശനസമയത്തിൽ മാറ്റം വരുത്തിയത്. 8 ന് രാവിലെ ദർശന സമയം മാറ്റമില്ല. വൈകുന്നേരം 04.30 മുതൽ...

ആളുകളെ അറിയിക്കാതെ എംവിഡിയുടെ പരിപാടി നടത്താൻ ഉദ്യോഗസ്ഥൻ്റെ ശ്രമം:  പിഴവില്‍  ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം : സദസ്സില്‍ ആളില്ലാത്തതില്‍ പ്രകോപിതനായി മോട്ടാര്‍ വാഹനവകുപ്പിന്റെ പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ റദ്ദാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് എതിരെ നടപടി. സംഘാടനത്തിലെ പിഴവിലാണ് നടപടി. സംഘാടനത്തിന്റെ ചുമതലയുണ്ടായിരുന്ന...
- Advertisment -

Most Popular

- Advertisement -