Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiകാട്ടുപോത്തിന്റെ കുത്തേറ്റ...

കാട്ടുപോത്തിന്റെ കുത്തേറ്റ ഝാര്‍ഖണ്ട് സ്വദേശി മരിച്ചു

കൊച്ചി : കാട്ടുപോത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് ആണ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് മലക്കപ്പാറയില്‍ വെച്ച് സഞ്ജയിന് നേരെ കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ യുവാവിന്റെ നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി റോഡിലൂടെ നടന്നു പോകുമ്പോള്‍ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു .ഉടന്‍തന്നെ അടുത്തുള്ള ടാറ്റാ ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റുകയും ചെയ്‌തു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ വച്ച് യുവാവ് മരിച്ചത്‌.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബെംഗളൂരുവില്‍ കനത്ത മഴ : വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ബെംഗളൂരു : ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നു .മഴ തുടരുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു.അതിശക്തമായ മഴയിൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. റോഡുകളിലെല്ലാം വെള്ളക്കെട്ടാണ്.ബാബുസപാളയയിൽ നിർമാണത്തിലിരുന്ന 6 നില കെട്ടിടം കനത്ത മഴയിൽ...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്:രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ.രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത്‌ രാജേഷാണെന്ന് പോലീസ് അറിയിച്ചു.പെൺകുട്ടിയെ രാഹുൽ മര്‍ദ്ദിച്ച രാത്രിയിൽ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു.രാഹുൽ ജർമനിയിലേക്ക് പോയതായി രാജേഷ്...
- Advertisment -

Most Popular

- Advertisement -