Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സി സ്വിഫ്റ്റ്...

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു

പന്തളം: എം സി റോഡിൽ പന്തളം മണികണ്ഠനാൽത്തറ കവലയ്ക്ക് സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു.

പൂഴിക്കാട് ചാരുനിൽക്കുന്നതിൽ ഹരികുമാറിന്റെയും മണിയുടെയും മകൻ എച്ച്. വിഷ്ണു(ഉണ്ണി-34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കടയ്ക്കാട് ഉളമയിൽ ശരത്തിന്(35) നിസ്സാര പരുക്കേറ്റു. വ്യാഴം രാത്രി പത്തോടെയാണ് അപകടം. കുളനടയിൽ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തുമടങ്ങുകയായിരുന്നു ഇരുവരും.

ചെങ്ങന്നൂർ ഭാഗത്ത് നിന്നു തിരുവനന്തപുരത്തക്ക് വന്ന ബസ് സ്‌കൂട്ടറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വിഷ്ണുവിനെ പിന്നീട് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പതിനൊന്നരയോടെ മരിച്ചു. കെട്ടിടനിർമാണത്തൊഴിലാളിയായിരുന്നു വിഷ്ണു. ഭാര്യ: അഖില. മക്കൾ: ജ്യോതിഷ്, ആദിഷ്. സംസ്‌കാരം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമിഴ്‌നാട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു: ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രം മാറിമറിയുന്നു. നടൻ വിജയ്‌യുടെ ടിവികെ 108 സീറ്റുകളിൽ ലീഡ് ചെയ്ത് പടയോട്ടം തുടരുമ്പോൾ, പല പ്രമുഖ വനിതാ നേതാക്കളും കടുത്ത...

നിറപുത്തരി ആഘോഷത്തിനായി ശബരിമല നട നാളെ തുറക്കും

പത്തനംതിട്ട: ശബരിമല നിറപുത്തരി ആഘോഷത്തിനായി ക്ഷേത്രനട ഞായറാഴ്ച തുറക്കും. നാളെ വൈകിട്ട് 5ന് മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. 12 ന് പുലർച്ചെ 5.30 നും...
- Advertisment -

Most Popular

- Advertisement -