Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsസഹകരണ ബാങ്കിൽ...

സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല: ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ

കോന്നി : സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകിയില്ല. ആത്മഹത്യയ്ക്ക് ശ്രമിച്ച നിക്ഷേപകൻ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ. കോന്നി റീജിയണൽ സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച പയ്യനാമൺ സ്വദേശി ആനന്ദൻ (64) ആണ് വെൻ്റിലേറ്ററിൽ കഴിയുന്നത്.

11 ലക്ഷം രൂപയാണ് ആനന്ദൻ ബാങ്കിൽ നിക്ഷേപിച്ചത്. കാലാവധി കഴിഞ്ഞ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബാങ്കിൽ എത്തിയെങ്കിലും തുക നൽകാൻ അധികൃതർ തയ്യാറായില്ല. ഇതിൽ മനം നൊന്ത് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

ആനന്ദൻ ഉൾപ്പെടെ തുക തിരികെ ലഭിക്കാനുള്ളവർ സഹകരണ വകുപ്പിലും ഹൈക്കോടതിയിലും നേരത്തെ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ തുക തിരികെ നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

എന്നിട്ടും ബാങ്ക് അധികൃതർ തുക തിരികെ നൽകിയില്ല. തുക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മാസങ്ങൾക്ക് മുമ്പ് ആനന്ദൻ ഉൾപ്പെടെ ഉള്ളവർ എൽഡിഎഫ് ഭരിക്കുന്ന ബാങ്ക് പടിക്കൽ സമരം നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാനഡയിലെ ഖാലിസ്ഥാൻ ആക്രമത്തിൽ പങ്കെടുത്ത കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമത്തിൽ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പീൽ റീജിയണൽ പൊലീസ് ഓഫീസർ സർജന്റ് ഹരീന്ദർ സോഹിയെ ആണ് സസ്‌പെൻഡ്...

നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ലത പ്രസാദ്  അന്തരിച്ചു

തിരുവല്ല : നിരണം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കൂറ്റുനടയിൽ ദേവീ പ്രസാദം വീട്ടിൽ ലത പ്രസാദ് (55) അന്തരിച്ചു. തുടർച്ചയായി അഞ്ചുതവണ ഗ്രാമപഞ്ചായത്ത് അംഗവും, രണ്ടു തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരുതവണ വൈസ്...
- Advertisment -

Most Popular

- Advertisement -