Thursday, March 13, 2025
No menu items!

subscribe-youtube-channel

HomeNewsആറ്റുകാൽ പൊങ്കാല...

ആറ്റുകാൽ പൊങ്കാല ഇന്ന്: ഭക്തലക്ഷങ്ങളാൽ തിങ്ങി നിറഞ്ഞ് അനന്തപുരി

തിരുവനന്തപുരം:  ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. ഭക്തലക്ഷങ്ങളാൽ തിങ്ങി നിറഞ്ഞ് അനന്തപുരി. ഇന്നലെ മുതൽ ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും ഭക്തരുടെ  ഒഴുക്കാണ് ദൃശ്യമാകുന്നത്.  രാവിലെ 10.15-ന് ക്ഷേത്രത്തിനു മുന്നിലെ പണ്ടാരയടുപ്പിൽ തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി മുരളിധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നു ദീപം പകരും. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദ്യം നടക്കുക.

വൈകീട്ട് 7.45-ന് കുത്തിയോട്ട നേർച്ചക്കാർക്കുള്ള ചൂരൽകുത്ത്. 582 ബാലന്മാരാണ് ഇക്കുറി ക്ഷേത്രകുത്തിയോട്ടത്തിനുള്ളത്. രാത്രി11.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10-ന് കാപ്പഴിച്ച് കുടിയിളക്കിയശേഷം ഒരു മണിക്ക് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.

വിവിധ സർക്കാർ വകുപ്പുകൾ നടത്തുന്ന മുന്നൊരുക്കങ്ങൾക്കു പുറമേ വിവിധ സംഘടനകളും പൊങ്കാലയുടെ സുഗമമായ നടത്തിപ്പിനായി തയ്യാറെടുപ്പുകൾ
നടത്തുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സത്യഗ്രഹ സമരം നടത്തി

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുൻപിൽ സത്യഗ്രഹ സമരം നടത്തി ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ...

പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ

കൊല്ലം : കൊല്ലം കുളത്തൂപ്പുഴയില്‍ പതിനഞ്ചു വയസുള്ള മകളെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ.സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്.വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിൽ മകളെ അച്ഛൻ പീഡിപ്പിക്കുകയായിരുന്നു.അച്ഛനെ ഭയന്ന്...
- Advertisment -

Most Popular

- Advertisement -