Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsപ്രമുഖ നടനൊപ്പം...

പ്രമുഖ നടനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല : നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല മുൻ എസ്എച്ഒ ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്.

മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയിൽ പോകാൻ അനുമതി തേടി എന്നതാണ് കാരണം. ശബരിമല ദർശനം ​ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞായിരുന്നു സുനിൽകൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങൾ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തൽ.

സേനയിലെ അച്ചടക്കം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ശബരിമലയിൽ നിന്നു തിരികെയെത്തിയതിന്റെ പിറ്റേന്ന് സുനിലിനെ തിരുവല്ലയിൽ നിന്നു സ്ഥലം മാറ്റിയിരുന്നു.പിന്നാലെയാണ്  കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42-ാമത് ഭാഗവത സത്രം : 16008 ഗോപികമാർ സംഗമിക്കുന്നു

ആലപ്പുഴ : കലവൂർ ശ്രീ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ 42-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ 16008 ഗോപികമാർ സംഗമിക്കുന്നു. ഏപ്രിൽ 3-ന്  ഉച്ചക്ക് 3 നാണ് ഗോപികമാരുടെ സംഗമം.ചടങ്ങിൽ ഗുരുവായൂരപ്പന്റെ...

തമിഴ്‌നാട്ടിൽ ജ്യോത്സ്യനെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് സർക്കാർ

ചെന്നൈ : കടുത്ത വിമർശനങ്ങൾക്കു പിന്നാലെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി നിയമിച്ച തീരുമാനം സർക്കാർ പിൻവലിച്ചു .മേയ് 12നാണ് റിക്കി...
- Advertisment -

Most Popular

- Advertisement -