Thursday, June 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുറുവാ സംഘത്തിലെ...

കുറുവാ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ : മാസങ്ങൾക്ക് മുൻപ് ജില്ലയിൽ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ പ്രധാന കണ്ണിയും അറസ്റ്റിൽ. തമിഴ് നാട് കമ്പം സ്വദേശി കട്ടുപൂച്ചനെയാണ് മധുരയിൽ ഒളിവിൽ കഴിയുന്നതിനിടെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കുറുവ സംഘത്തിന്‍റെ അന്വേഷണത്തിനായി ആലപ്പുഴ ജില്ലാ പൊലിസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്നാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തകേസിലെ അവസാന കണ്ണിയായ കട്ടുപൂച്ചനിലേക്ക് എത്തിയത്.

പുന്നപ്രയിൽ വീട് കയറി സ്വർണം കവർന്നകേസിലാണ് അറസ്റ്റ്. 56 കാരനായ കട്ടുപൂച്ചൻ ഉഗ്ര ക്രിമിനൽ സ്വഭാവമുള്ള വ്യക്തിയാണെന്ന് പൊലീസ് പറയുന്നു.

2012 ൽ മാരാരിക്കുളത്ത് അമ്മയും മകളും തനിച്ച് താമസിച്ചിരുന്ന വീട്ടിൽ കയറി അവരെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ ഇയാൾ പിടിയിലായതാണ്. അന്ന് കട്ടുപൂച്ചനെ 18 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നെങ്കിലും കോവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി വിട്ടയച്ചിരുന്നു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ യാത്ര പദ്ധതി ജൂൺ 15 മുതൽ

തിരുവനന്തപുരം : ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും ഈ ആനുകൂല്യം...

Kerala Lotteries Results : 05-08-2025 Sthree Sakthi SS-479

1st Prize Rs.1,00,00,000/- SR 299702 (ATTINGAL) Consolation Prize Rs.5,000/- SN 299702 SO 299702 SP 299702 SS 299702 ST 299702 SU 299702 SV 299702 SW 299702 SX 299702...
- Advertisment -

Most Popular

- Advertisement -