Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടിവെള്ളം ദുരുപയോഗം...

കുടിവെള്ളം ദുരുപയോഗം ചെയ്താൽ നടപടി സ്വീകരിക്കും : ജല അതോറിറ്റി 

ആലപ്പുഴ : കടുത്ത വേനല്‍ കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ച് ജല അതോറിറ്റി. കുടിവെള്ളം  ദുരുപയോഗം ചെയ്യുക, പൊതുടാപ്പില്‍ നിന്നും ഹോസു വഴി വെള്ളം ശേഖരിക്കുക, വാഹനം കഴുകുക, കന്നുകാലികളെ കുളിപ്പിയ്ക്കുക, മറ്റു ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നിവ ശിക്ഷാര്‍ഹമാണ്. കൂടാതെ ലൈനില്‍ മോട്ടോര്‍ ഘടിപ്പിക്കുക, ജല അതോറിറ്റി ലൈന്‍ കുഴല്‍ക്കിണറിന്റെ ലൈനുമായി ബന്ധിപ്പിയ്ക്കുക എന്നിവയും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എന്ന് ആലപ്പുഴ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

വെള്ളക്കര കുടിശ്ശിക ഉള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും, മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും, കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ  വിഛേദിക്കുന്നതാണ്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം.  അല്ലാത്തവ വിഛേദിച്ച് നിയമനടപടികള്‍ എടുക്കും. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എമർജൻസി മെഡിസിൻ പ്രൊസീജിയർ ദ്വിദിന ശില്പശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളുടെ സഹകരണത്തോടെ ദ്വിദിന ശില്പശാല നടന്നു. അത്യാഹിതവിഭാഗത്തിൽ  എത്തുന്ന...

വാഹന നികുതി കുടിശ്ശിക അദാലത്ത് 26ന്

ചെങ്ങന്നൂര്‍: സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ചിട്ടുള്ളതുമായ എല്ലാ വിഭാഗം വാഹനങ്ങളുടെയും നികുതി കുടിശ്ശികയില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് റവന്യൂ അധികൃതരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 26 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -