Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaപൈങ്കുനി ഉത്ര...

പൈങ്കുനി ഉത്ര ഉത്സവം : ശബരിമല സന്നിധാനത്ത് വിളക്കെഴുന്നള്ളിപ്പ് ഇന്ന് തുടങ്ങും

ശബരിമല : പൈങ്കുനി ഉത്ര ഉത്സവത്തിൻ്റെ 5 -ാം ദിനമായ ഇന്ന് ശബരിമല സന്നിധാനത്ത് വിളക്കെഴുന്നള്ളിപ്പിന് തുടക്കമാകും. ഈ മാസം  10 ന് സമാപിക്കും.

ഇന്ന് രാത്രിയിൽ  ശ്രീഭൂതബലിയ്ക്ക് ശേഷമാണ് വിളക്കെഴുന്നള്ളിപ്പ് ആരംഭിക്കുന്നത്. ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന ദേവനെ ഭക്തർ നിലവിളക്ക് തെളിച്ചും കർപ്പൂരദീപം കത്തിച്ചും സ്വീകരിക്കും.

വെളിനെല്ലൂർ മണികണ്ഠൻ എന്ന ഗജവീരനാണ് ഭഗവാൻ്റെ തിടമ്പേറ്റുന്നത്. തന്ത്രിമാരായ കണ്‌ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തരെ കൊടിമരത്തിൻ്റെ ഇരു വശങ്ങളിലൂടെ നേരിട്ട് കടത്തി വിട്ടാണ് ദർശനം നൽകുന്നത്. ആറാട്ട് ദിവസമായ 11 ന് രാവിലെ 9 മണിക്ക് പമ്പയിലേക്ക് ആറാട്ട് ഘോഷയാത്രയും നടക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന മുംബൈയിലെത്തിച്ചു

മുംബൈ : എംവി റുവാൻ എന്ന കപ്പൽ റാഞ്ചിയ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന ഐഎൻഎസ് കൊൽക്കത്ത എന്ന യുദ്ധക്കപ്പലിൽ ശനിയാഴ്ച മുംബൈയിലെത്തിച്ചു.ഡോക്ക് യാർഡിൽ നിന്ന് കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി.മാർച്ച്...

കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യത : അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25-ാം തിയതി വരെ...
- Advertisment -

Most Popular

- Advertisement -