Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനാട്ടകത്ത് ജീപ്പും...

നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ 2 മരണം ; 3 പേർക്ക് പരുക്ക്

കോട്ടയം : നാട്ടകത്ത് ജീപ്പും ലോറിയും കൂട്ടിയിടിച്ച്‌ ജീപ്പ് യാത്രക്കാരായ രണ്ട് പേർ മരിച്ചു .മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു.എംസി റോഡിൽ നാട്ടകം പോളിടെക്നിക് കോളജിനു മുന്നിൽ ഇന്നു പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം. ബെംഗളൂരുവിൽ നിന്നും ലോഡ് കയറ്റിവന്ന ലോറിയിൽ എതിർദിശയിൽ നിന്നും എത്തിയ ജീപ്പ് ഇടിയ്ക്കുകയായിരുന്നു.

അപകടത്തിൽ ജീപ്പിന്റെ മുൻവശം പൂർണമായും തകർന്നു.ജീപ്പ് ഡ്രൈവറും തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത് .ജീപ്പിന് പിന്നിലിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത് .ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇന്റീരിയർ വർക്ക് ചെയ്യുന്ന തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും : മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി. ലോക ക്ഷീര...

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. രാവിലെ അഞ്ചുമണിക്കാണ് സംഭവം.വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് .ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.പരുക്കേറ്റ...
- Advertisment -

Most Popular

- Advertisement -