Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaശുചിത്വസാഗരം ശുചീകരണ...

ശുചിത്വസാഗരം ശുചീകരണ യജ്ഞം : ഒറ്റദിനം കൊണ്ട് ജില്ലയിലെ കടലോരത്ത് നിന്ന് നീക്കിയത് 9 ടൺ പ്ലാസ്റ്റിക് മാലിന്യം

ആലപ്പുഴ : കേരളത്തിന്റെ കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ്  നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടമായ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് നീക്കിയത് ഒമ്പത് ടൺ മാലിന്യം. ജില്ലയിലെ 82 കിലോ മീറ്റര്‍ തീരത്ത് 71 ആക്ഷന്‍ കേന്ദ്രങ്ങളിലായി രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 3883 പേര്‍ പങ്കാളികളായി. 

ശേഖരിച്ച 9000 കിലോഗ്രാം  പ്ലാസ്റ്റിക്ക്  ക്ലീൻ കേരള കമ്പനി, ഹരിതകർമ്മ സേന എന്നിവക്ക് കൈമാറി.വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണം തീരദേശ മണ്ഡലങ്ങളിലെ എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടനം ചെയ്തു.
തോട്ടപ്പള്ളി ഹാർബറിൽ നടന്ന പരിപാടി ഹാർബറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.

മണ്ഡലത്തിലെ എട്ട് പോയിന്റുകളിലായി സംഘടിപ്പിച്ച വിവിധ പരിപാടിയിൽ 10 കിലോമീറ്റർ കടൽത്തീരമാണ് ശുചീകരിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബിഡിജെഎസ് രണ്ടു സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു

കോട്ടയം : എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു.കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മത്സരിക്കും. നേരത്തെ മാവേലിക്കര, ചാലക്കുടി മണ്ഡലങ്ങളിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.കെ....

Kerala Lotteries Results : 06-08-2024 Sthree Sakthi SS-427

1st Prize Rs.7,500,000/- (75 Lakhs) SH 347993 (KOZHIKKODE) Consolation Prize Rs.8,000/- SA 347993 SB 347993 SC 347993 SD 347993 SE 347993 SF 347993 SG 347993 SJ 347993 SK...
- Advertisment -

Most Popular

- Advertisement -