Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiമോശമായി പെരുമാറിയത്...

മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ : വിൻസി നടനെതിരെ പരാതി നൽകി

കൊച്ചി : ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയെന്ന് വിൻസി അലോഷ്യസ് .‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മോശം പെരുമാറ്റം. നടനെതിരെ വിൻസി ഫിലിം ചേംബറിലും സിനിമയുടെ ഐസിസി (ഇന്റേണൽ കംപ്ലെയ്ൻന്റ് അതോറിറ്റി)ക്കും പരാതി നൽകി.

ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വിവാദ സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു.

പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് അറിയിച്ചു .സംഭവത്തിൽ വിൻസിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ ആക്രമണം

ടെഹ്റാൻ : യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം.ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു .യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തെ പ്രതിരോധിച്ചതായി യുഎഇ, ഖത്തർ മന്ത്രാലയങ്ങൾ അറിയിച്ചു.കഴിഞ്ഞദിവസം...

ഉതിമൂട്  കനാലിനു സമീപം തീ പിടിച്ചു : നാശനഷ്ടമില്ല

റാന്നി: ഉതിമൂട് പി.ഐ.പി കനാലിനു സമീപം തീ പിടിച്ചു. ഇന്ന് ഉച്ചക്ക് 12.30 ന് ആണ്  തീ പടരുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ റാന്നി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. സേന...
- Advertisment -

Most Popular

- Advertisement -