Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsKottayamജീവിതത്തിലെ പരീക്ഷകളിൽ...

ജീവിതത്തിലെ പരീക്ഷകളിൽ തളർന്നുപോകരുത് : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം : ജീവിതത്തിലെ പരീക്ഷകളിലും, പ്രതിസന്ധികളിലും തളർന്നുപോകരുതെന്ന് ദു:ഖവെള്ളിയാഴ്ച്ച ദിന സന്ദേശത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. മാതൃ ഇടവകയായ വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകായിരുന്നു പരിശുദ്ധ കാതോലിക്കാബാവാ.

തന്നെത്തന്നെ ലോകത്തിന് പങ്കുവെച്ചാണ് ക്രിസ്തു ക്രൂശിലേറിയത്. ക്രിസ്തുവിന്റെ മാതൃക നമ്മൾ പിന്തുടരണം. നമുക്കുള്ളത് മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാൻ കഴിയുമ്പോഴാണ് ക്രൈസ്തവ ദർശനം പൂർണമാകുന്നതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.

വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ രാവിലെ 8 മണിക്ക് ദു:ഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിച്ചു. തുടർന്ന് പ്രദിക്ഷിണവും, സ്ലീബാ വന്ദനവും, സ്ലീബാ ആരാധനയും, കബറടക്ക ശുശ്രൂഷയും നടന്നു. ഇടവക വികാരി ഫാ.ബിറ്റു കെ മാണി, സഹവികാരി ഫാ. ജേക്കബ് ഫിലിപ്പോസ് എന്നിവർ സഹകാർമ്മികരായി.

ഏപ്രിൽ 19 അറിയിപ്പിന്റെ ശനിയാഴ്ച്ച 11 മണിക്ക് വിശുദ്ധ കുർബാന. ഏപ്രിൽ 20ന് പുലർച്ചെ 2 മണിക്ക് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ ആരംഭിക്കും. ഉയിർപ്പിന്റെ പ്രഖ്യാപനത്തെ തുടർന്ന് വിശുദ്ധ കുർബാന. ഈസ്റ്റർ ദിന ശുശ്രൂഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ട്രസ്റ്റി എം. എ. അന്ത്രയോസ് മറ്റത്തിൽ, സെക്രട്ടറി സെബിൻ ബാബു പുതുപ്പറമ്പിൽ എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോൾസെയിൽ ലോട്ടറി ഏജൻസിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.

പത്തനംതിട്ട : പ്രമുഖ ലോട്ടറി ഹോൾസെയിൽ ഏജൻസിയുടെ എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ശാഖയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ തണ്ണിത്തോട് സ്വദേശികളായ 2 ജീവനക്കാരെ  പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല ഭാഗത്ത്...

63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം : ജനുവരി 4ന് തിരി തെളിയും

തിരുവനന്തപുരം : 63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന്...
- Advertisment -

Most Popular

- Advertisement -