Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsവീടിന് തീ...

വീടിന് തീ പിടിച്ച് യുവാവ് വെന്തുമരിച്ച സംഭവം:  അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു

പത്തനംതിട്ട: കോന്നി ഇളകൊള്ളൂരിൽ  വീടിന് തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ  അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്നലെ രാത്രി ഒമ്പത്  മണിയോടെയാണ് ഇളകൊള്ളൂർ സ്വദേശി മനോജ് വീടിന് തീ പിടിച്ച് മരിച്ചത്. വീടിനു തീപിടിച്ചു കത്തുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് കോന്നിയിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി ഏറെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

പിന്നീട് വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മനോജിൻ്റെ  മൃതദേഹം കണ്ടെത്തിയത്. തീപിടുത്തത്തിൽ ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു.

അതേസമയം തീപിടുത്തമുണ്ടായപ്പോൾ താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് മനോജിൻ്റെ പിതാവ് സോമൻ പൊലീസിന് മൊഴി നൽകി. മകനുമായി തർക്കം ഉണ്ടായിരുന്നുവെന്നും തർക്കത്തിന് ശേഷം താൻ വീട്ടിൽ നിന്ന് പുറത്തേക്ക് പോയതായും പിതാവ് പൊലീസിനോട് പറഞ്ഞു. വീട്ടിൽ ശാസ്ത്രീയ പരിശോധന ഇന്ന് നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവോണം- 2025 നടന്നു

തിരുവല്ല : വാട്സാപ്പ്‌ കൂട്ടായ്മയായ  നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ  ഓണാഘോഷ പരിപാടി  തെരുവോണം-  2025 എസ്‌ സി എസ്‌  വി ജി എം ഹാളിൽ നടന്നു. തിരുവല്ല സബ്‌ കലക്ടർ സുമിത്‌ കുമാർ...

അമൽജിത്തിന് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ സ്വീകരണം നൽകി

ആലപ്പുഴ : മാൾട്ടയിൽ നടന്ന വേൾഡ് ജൂനിയർ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 53 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ എസ് അമൽജിത്തിന് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റിൽ  സ്വീകരണം നൽകി. കളക്ടറുടെ...
- Advertisment -

Most Popular

- Advertisement -