Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsസി പി...

സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് 3 ന് 

പത്തനംതിട്ട : സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ഇന്ന് 3 ന് നടക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യോഗത്തിൽ പങ്കെടുക്കും.

9 പേരെയാണ് ഇന്ന് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കുന്നത്. സി പി എം മുൻ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനു , വനിതാ കമ്മിറ്റി അംഗം നിർമലാ ദേവി എന്നിവരുടെ ഒഴിവും നികത്തും.

ജില്ലാ കമ്മിറ്റിയിലെ മുതിർന്ന അംഗം കോമളം അനിരുദ്ധൻ, മനീഷാ നായർ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. കെ.യു. ജനീഷ് കുമാർ എം എൽ എയേയും സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാനാണ് സാധ്യത

അതേ സമയം എ. പത്മകുമാറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കും എന്നും അറിയുന്നു. സി പി എം സംസ്ഥാന സമ്മേളനത്തിന് ശേഷം പത്മകുമാർ നടത്തിയ തുറന്നു പറച്ചിൽ വിവാദമായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനോജ് കെ. ജയന് തിരുമാന്ധാംകുന്ന് മാന്ധാദ്രി പുരസ്കാരം

കോഴിക്കോട് : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ ഭാഗമായുള്ള ഈ വർഷത്തെ മാന്ധാദ്രി പുരസ്കാരം നടൻ മനോജ് കെ. ജയന് സമ്മാനിക്കും. പൂരാഘോഷത്തിന് ഏപ്രിൽ മൂന്നിന് തുടക്കമാകും. പതിനൊന്നു ദിവസങ്ങളിലായി നടക്കുന്ന പൂരത്തിനു മുൻപായുള്ള ദ്രവ്യകലശം...

ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു: ജാഗ്രതാ നിര്‍ദ്ദേശം

ആലപ്പുഴ: ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി സ്വദേശിനി അറുപത്തിയഞ്ചുകാരിക്കാണ് രോഗം. നിലവില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷം ആദ്യമായാണ് ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ സ്ഥിരീകരിക്കുന്നത്. ക്യൂലക്‌സ് കൊതുകുകള്‍...
- Advertisment -

Most Popular

- Advertisement -