Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഐബി ഉദ്യോഗസ്ഥ...

ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവം :  സുകാന്ത് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ  വീണ്ടും പരിഗണിക്കും

പത്തനംതിട്ട : കോന്നി അതിരുങ്കൽ സ്വദേശിനിയായ ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിലെ കേസിൽ സുകാന്ത് നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി നാളെ (വ്യാഴം) വീണ്ടും പരിഗണിക്കും.കേസ് ഡയറി ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രതിയും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിനെ ജോലിയിൽ നിന്ന് ഇൻ്റലിജൻസ് ബ്യൂറോ അധികൃതർ പിരിച്ചു വിട്ടിരുന്നു.

ഇയാൾ കുടുംബ സമേതം ഒളിവിൽ കഴിയുകയാണ്. പൊലീസിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് സുകാന്തിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. പ്രൊബേഷൻ കാലമായതിനാൽ ഇക്കാര്യത്തിൽ നിയമ തടസമില്ലെന്ന് ഐബി വിലയിരുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

സുകാന്തിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവതരമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. കേസിൽ ഐബി ഉദ്യോഗസ്ഥയുടെ അമ്മയേയും കക്ഷി ചേർത്തിട്ടുണ്ട്. മാർച്ച് 24 നാണ് പേട്ട റെയിൽവേ മേൽപാലത്തിന് സമീപത്തെ ട്രാക്കിൽ ഐബി ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 03/04/2024 Fifty Fifty FF 90

1st Prize Rs.1,00,00,000/- :FW 506256 Consolation Prize Rs.8,000/- FN 506256 FO 506256 FP 506256 FR 506256 FS 506256 FT 506256 FU 506256 FV 506256 FX 506256...

തൊഴില്‍ മേള 22 ന്

ആലപ്പുഴ : മാവേലിക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന തൊഴില്‍ മേള മാര്‍ച്ച് 22 ന് ചെങ്ങന്നൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 150...
- Advertisment -

Most Popular

- Advertisement -