Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsവയോധികയുടെ മാലപറിച്ചുകടന്ന...

വയോധികയുടെ മാലപറിച്ചുകടന്ന സ്ഥിരം മോഷ്ടാവ് പിടിയിൽ

പത്തനംതിട്ട : വയോധികയുടെ 2 പവൻ്റെ മാല  കഴുത്തിൽ നിന്നും   പൊട്ടിച്ച്  കടന്ന  യുവാവിനെ കൂടൽ പോലീസ്  പിടികൂടി. കൂടൽ കഞ്ചോട് പുത്തൻപുര കിഴക്കേതിൽ മേരിക്കുട്ടി മാത്യു(76) വിന്റെ മാലയാണ് മോഷ്ടാവ് കവർന്നത്. മുമ്പും മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ള കലഞ്ഞൂർ കഞ്ചോട് സ്വദേശി അനൂപാണ് പിടിയിലായത്. ഇന്നലെ രാവിലെ 9.30 ന് കുളിക്കാൻ വെള്ളം തിളപ്പിച്ചെടുത്ത് അടുക്കളവാതിലിലൂടെ മേരിക്കുട്ടി പുറത്തേക്കിറങ്ങുമ്പോഴാണ് അയൽവാസിയായ  പുത്തൻ വീട്ടിൽ എസ് അനൂപ് (22) എത്തി മാല പൊട്ടിച്ച് ഓടിയത്.
      
ഇടതു ചെള്ളയ്ക്ക് അടിച്ചശേഷമായിരുന്നു മാല പൊട്ടിച്ചത്. പിടിവലിക്കിടയിൽ തിളച്ച വെള്ളം ഇവരുടെ കൈകാലുകളിലും ദേഹത്തും വീണു പൊള്ളലേറ്റു. മാല പൊട്ടിച്ചെടുത്തപ്പോൾ കഴുത്തിന്റെ ഇടതുവശത്ത് മോഷ്ടാവിന്റെ നഖം കൊണ്ട് മുറിയുകയും ചെയ്തു. പ്രതിയുടെ ദേഹത്തും ചൂടുവെള്ളം വീണു പൊള്ളലുണ്ടായി. വീട്ടമ്മയുടെ നിലവിളി കേട്ട് ഭർത്താവ് ഇറങ്ങിവന്നു. അയൽവാസികളും നാട്ടുകാരും ഓടിക്കൂടി. പൊള്ളലേറ്റതിനാലും കഴുത്തിൽ മുറിവ് ഉണ്ടായതിനാലും പത്തനാപുരത്തെ ഗവണ്മെന്റ് ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.
      
തുടർന്ന്  വയോധികയുടെ മൊഴി പ്രകാരം  പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.  പിന്നീട് നടത്തിയ തെരച്ചിലിൽ മോഷ്ടാവിനെ  കഞ്ചോട് നിന്നും കസ്റ്റഡിയിലെടുത്തു.  ചോദ്യം ചെയ്യലിനും മറ്റ് നടപടികൾക്കും ശേഷം  അറസ്റ്റ് രേഖപ്പെടുത്തി.  കൂടൽ പോലീസ് ഇൻസ്‌പെക്ടർ സുധീറിന്റെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

കവർച്ച, മോഷണം, കഞ്ചാവ് കടത്തൽ സ്ത്രീകളെ അപമാനിക്കൽ ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി പോലീസ് പിടികൂടി  

അടൂർ: ഏനാത്ത് മണ്ണടി ദളവ ജംഗ്ഷൻ ഭാഗത്ത് ഇന്നു പുലർച്ചെ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി ഏനാത്ത് പോലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അടൂർ പന്നിവിഴ ശ്രീജിത്തിനെ (27 ) കസ്റ്റഡിയിലെടുത്തു.ഡ്രൈവറും...

പരുമല തിരുമേനി ആത്മീയതയിലെ ആത്മീയന്‍: ഡോ. സിറിയക് തോമസ്

പരുമല: സര്‍വ്വ സമുദായ മൈത്രിയുടെയും സഹിഷ്ണുതയുടെയും  സന്ദേശം പകര്‍ന്ന  പരുമല തിരുമേനി ആത്മീയതയിലെ ആത്മീയനായിരുന്നു എന്ന് മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സിലര്‍ ഡോ. സിറിയക് തോമസ് പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള ഗ്രീഗോറിയന്‍ പ്രഭാഷണ പരമ്പര ...
- Advertisment -

Most Popular

- Advertisement -